ഇനി സ‌്കൂൾ ലാബിലും കുടിവെള്ളം പരിശോധിക്കാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

ഇനി സ‌്കൂൾ ലാബിലും കുടിവെള്ളം പരിശോധിക്കാം

പാലക്കാട‌് > കുടിവെള്ളത്തിന്റെ ശുദ്ധി പരിശോധിക്കാൻ ഇനി ലബോറട്ടറികൾ തേടി നടക്കേണ്ട. സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ‌്കൂളുകളിലെ അധ്യാപകരും കുട്ടിഗവേഷകരും ജലപരിശോധനാ വിദ‌ഗ‌്ധരാകാൻ ഒരുങ്ങുകയാണ‌്.

വീട്ടിലെ കിണറ്റിലെയോ പൈപ്പ‌ിലെയോ വെള്ളം പരിശോധിക്കാൻ ഇതോടെ തൊട്ടടുത്ത ഹയർസെക്കൻഡറി സ‌്കൂളിൽ എത്തിയാൽ മതി. ഇന്റഗ്രേറ്റഡ‌് റൂറൽ ഡെവലപ്മെന്റ‌് ടെക‌്നോളജിയുടെ (ഐആർടിസി)  സഹകരണത്തോടെയാണ‌് പദ്ധതി. പൈലറ്റ‌് പദ്ധതി പാലക്കാട്ട‌് നടപ്പാക്കും. വെള്ളത്തിന്റെ നിലവാരമറിയാൻ നല്ലൊരു ലാബ‌് മാത്രമാണ‌് ആവശ്യം. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഒരു ഹയർ സെക്കൻഡറിയിലെങ്കിലും സംവിധാനമുള്ളത‌് ഏറെ പ്രയോജനം ചെയ്യും. മിക്ക ഹയർ സെക്കൻഡറി ലാബുകളും ജലപരിശോധനക്ക‌് പര്യാപ‌്തമാണ‌്.

മറ്റിടങ്ങളിലും കുറഞ്ഞചെലവിൽ സൗകര്യമൊരുക്കാം. വെള്ളത്തിന്റെ പിഎച്ച‌് മൂല്യവും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും ഇത്തരം ലാബുകളിൽ പരിശോധിക്കാം.  ഉപകരണങ്ങൾ ഇല്ലാത്ത സ‌്കൂളുകളിൽ സൗകര്യമൊരുക്കാൻ സർക്കാർ തദ്ദേശസ്ഥാപനങ്ങളോട‌് നിർദേശിച്ചു. പരമാവധി 50,000 രൂപയാണ‌് ഉപകരണങ്ങൾക്ക‌് ചെലവ‌്. എംഎൽഎ ഫണ്ട‌്, പിടിഎ ഫണ്ട‌് എന്നിവ ഉപയോഗിക്കാം. ഹയർ സെക്കൻഡറി ലാബിലെ സാധാരണ സൗകര്യങ്ങൾക്കുപരി പി എച്ച‌് മീറ്റർ, ടർബിഡോ മീറ്റർ, കോളിഫോം ബാക്ടീരിയയുടെ സാനിധ്യം അളക്കാനായി ഇൻക്യുബേറ്റർ എന്നിവയാണ‌് അധികമായി വേണ്ടത‌്. വിദ്യാർഥികൾക്ക‌് പാഠ്യവിഷയങ്ങൾ ലാബിൽ പരീക്ഷിക്കാനുള്ള അവസരവും ഇതിലൂടെ ലഭ്യമാകും. പരിശോധന വിദ്യാർഥികളുടെ പ്രോജക്ടിന്റെ ഭാഗമാക്കണമെന്ന നിർദേശവുമുണ്ട‌്.

അധ്യാപകരുടെ സഹകരണവും വിദ്യാർഥികളുടെ പങ്കാളിത്തവും സംബന്ധിച്ച‌് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ‌് നിർദേശമിറക്കും. പദ്ധതി നടത്തിപ്പിന‌് സ‌്റ്റേറ്റ‌് റിസോഴ‌്സ‌് പേഴ‌്സൺമാർക്കുള്ള പരിശീലനം പൂർത്തിയായി. ജില്ലാ റിസോഴ‌്സ‌് പേഴ‌്സൺമാർക്കുള്ള  പരിശീലനം ഡിസംബറിൽ നടക്കും. ജനുവരിയോടെ സംസ്ഥാനത്താകെ പദ്ധതി നടപ്പാക്കാൻ കഴിയുമെന്നാണ‌് പ്രതീക്ഷ.

പ്രളയത്തിനുശേഷം തീരദേശ മേഖലകളിൽ കുടിവെള്ളത്തിൽ ക്ലോറൈഡ‌് കൂടിയതായി കണ്ടെത്തിയിരുന്നു. പലയിടത്തും ഇരുമ്പ‌്, അസിഡിറ്റി, ക്ലോറൈഡ‌് എന്നിവയുടെ അളവുവർധിച്ചതായും വെള്ളത്തിന്റെ കാഠിന്യം കൂടിയതായും കണ്ടെത്തിയിട്ടുണ്ട‌്. ഐആർടിസിക്കാണ‌് പദ്ധതിയുടെ അക്കാദമിക‌് ചുമതല. കില പരിശീലനത്തിന‌് നേതൃത്വംനൽകുന്നു. ഹരിത കേരള മിഷന്റെ  സഹകരണവുമുണ്ട‌്. നാം കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാൻ പദ്ധതി ഉപകരിക്കുമെന്ന‌്  ഐആർടിസി കൺസൾട്ടന്റ‌്  പ്രൊഫ. പി കെ രവീന്ദ്രൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2E3DimZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages