ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ; ലീഗ‌ും വെട്ടിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ; ലീഗ‌ും വെട്ടിൽ

 മലപ്പുറം > ശബരിമല മറയാക്കിയുള്ള സമരത്തിലൂടെ നടപ്പാക്കിയത് ബിജെപി അജൻഡയാണെന്ന വെളിപ്പെടുത്തൽ വന്നതോടെ മുസ്ലിംലീഗും വെട്ടിലായി. വിശ്വാസികളുടെ പ്രതിഷേധമെന്ന‌് പറഞ്ഞ‌് ആർഎസ‌്എസ‌്–-ബിജെപി സമരത്തിൽ അണിചേർന്ന ലീഗ‌് നേതൃത്വത്തിന‌് മൊഴിമുട്ടിയിരിക്കുകയാണ‌്. ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ളയുടെ വിവാദപ്രസംഗത്തിൽ പ്രതികരിക്കാൻ ലീഗ‌് നേതാക്കളാരും തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയം.

ശബരിമല വിഷയത്തിൽ കോൺഗ്രസ‌് നിലപാടിനോട‌് വിയോജിപ്പും എതിർപ്പുമുള്ള നേതാക്കൾ ലീഗിലുണ്ട‌്. ഇവരുടെ അഭിപ്രായം മാനിക്കാതെയാണ‌് ശബരിമലയെ ആയുധമാക്കാൻ ലീഗ‌് രംഗത്തിറങ്ങിയത‌്. വിശ്വാസികൾ നടത്തുന്ന സമരമായതിനാൽ പങ്കാളിയായെന്നാണ‌്  ലീഗ‌് നേതാക്കൾ പറയുന്നത‌്. ശബരിമലയ‌്ക്ക‌് പറയുന്ന അതേ വാദമാണ‌് ബാബറി മസ‌്ജിദ‌് തകർക്കാൻ സംഘപരിവാര്‍ ഉപയോഗിച്ചത‌്. ഇക്കാര്യം ലീഗ‌് വിസ‌്മരിക്കുകയാണ‌്.

നാമജപമെന്ന പേരിൽ ആർഎസ‌്എസും ഹിന്ദുഐക്യവേദിയും സംഘടിപ്പിച്ച പരിപാടികളിൽ മുസ്ലിംലീഗ‌് സജീവമായി. എൽഡിഎഫ‌് സർക്കാരിനും സിപിഐ എമ്മിനുമെതിരായ മുതലെടുപ്പായാണ‌് വിഷയത്തെ ലീഗിൽ ഒരുവിഭാഗം കണ്ടത‌്. ഏറ്റവുമൊടുവിൽ പിള്ളയുടെ ‘രഹസ്യഅജൻഡ’ വാർത്തകളിൽ നിറഞ്ഞിട്ടും ആർഎസ‌്എസിനുള്ള പിന്തുണ ലീഗ‌് തുടരുകയാണ‌്.

തിങ്കളാഴ‌്ച മഞ്ചേരിയിൽ ലീഗ‌് നേതാവ‌് എം ഉമ്മർ എംഎൽഎ ആർഎസ‌്എസ‌് സംഘടിപ്പിച്ച നാമജപയാത്ര ഉദ‌്ഘാടനം ചെയ‌്തു. ആർഎസ‌്എസ‌്  വിഭാഗ‌് കാര്യവാഹ‌് കെ നന്ദകുമാർ, ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പി കെ ശശി എന്നിവർക്കൊപ്പമാണ‌്  ഉമ്മർ പങ്കെടുത്തത‌്. കഴിഞ്ഞദിവസം മലപ്പുറം ടൗൺ ഹാളിൽ രാഹുൽ ഈശ്വർ പങ്കെടുത്ത പരിപാടിയിൽ കെ എൻ എ ഖാദറും പങ്കാളിയായി. കൊണ്ടോട്ടി, പൂക്കോട്ടുംപാടം എന്നിവിടങ്ങളിലെല്ലാം വിശ്വാസസംരക്ഷണം എന്നുപറഞ്ഞ‌് ആർഎസ‌്എസ‌് സമരത്തിന‌് ഐക്യദാർഢ്യവുമായി  ലീഗ‌് പ്രകടനം സംഘടിപ്പിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2D7YaII
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages