ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ; കോൺഗ്രസ‌് അങ്കലാപ്പിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ; കോൺഗ്രസ‌് അങ്കലാപ്പിൽ

തിരുവനന്തപുരം > ബിജെപി നേതാവ‌് പി എസ‌് ശ്രീധരൻപിള്ളയുടെ കോഴിക്കോട‌് പ്രസംഗം പുറത്ത‌ുവന്നതോടെ കെപിസിസി നേതൃത്വം അങ്കലാപ്പിൽ.

കെപിസിസി നേതൃത്വത്തിന്റെ തീവ്രവർഗീയ നിലപാടിൽ കടുത്ത അതൃപ‌്തിയുള്ള നേതാക്കൾ വരും ദിവസങ്ങളിൽ പരസ്യമായി രംഗത്തിറങ്ങാനും സാധ്യതയേറി. ബിജെപി തയ്യാറാക്കിയ അജൻഡയിൽ മറ്റുള്ളവർ വീണുവെന്ന ശ്രീധരൻപിള്ളയുടെ പരാമർശം ഉന്നംവയ‌്ക്കുന്നത‌് കോൺഗ്രസിനെയും യുഡിഎഫിനേയുമാണ‌്. അജൻഡയ‌്ക്ക‌് പിന്നാലെ ആദ്യം ഇറങ്ങിയത‌് രമേശ‌് ചെന്നിത്തലയാണ‌്. ചെന്നിത്തലയ‌്ക്കൊപ്പം കൂടുതൽ കടുപ്പിച്ച നിലപാട‌് എടുത്തത‌് കെ സുധാകരനും കെ മുരളീധരനുമാണ‌്. ഈ മൂവർ സംഘത്തിന്റെ നിലപാടുകളോട‌് എതിർപ്പുള്ളവർ കോൺഗ്രസിൽ ഏറെയാണ‌്.

കെപിസിസി രാഷ‌്ട്രീയ കാര്യസമിതി യോഗത്തിൽ വിമർശനം ഉയർന്നിരുന്നെങ്കിലും മൂവർ സംഘത്തിന‌് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ വഴങ്ങി. അങ്ങനെയാണ‌് കൊടിയില്ലാ സമരം പ്രഖ്യാപിച്ചത‌്. സമരത്തോട‌് കോൺഗ്രസ‌് ദേശീയ നേതൃത്വത്തിനും അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും കടുത്ത വിയോജിപ്പായിരുന്നു. എന്നാൽ, മുല്ലപ്പള്ളിയും ചെന്നിത്തലയും രാഹുൽ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചു. വിശ്വാസികൾ പാർട്ടിക്കെതിരാകുമെന്നായിരുന്നു ഇവർ രാഹുൽ ഗാന്ധിയെ അറിയിച്ചത‌്. ഈ ഘട്ടത്തിലാണ‌് വ്യത്യസ‌്ത നിലപാടെടുക്കുന്ന സംസ്ഥാന നേതൃത്വത്തിന‌് രാഹുൽ കീഴടങ്ങിയത‌്.

-വിശ്വാസികൾക്ക‌് വേണ്ടിയല്ല, ആർഎസ‌്എസ‌് അജൻഡയാണ‌് സംസ്ഥാന നേതൃത്വം നടപ്പാക്കിയതെന്ന‌് ഇപ്പോൾ വ്യക്തമായി. ഇത‌് കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ‌് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോട‌് എതിർപ്പുള്ളവരുടെ നീക്കം.
വി ടി ബൽറാം എംഎൽഎ തന്റെ നിലപാട‌് പരസ്യമാക്കിയിരുന്നു. വി എം സുധീരൻ, വി ഡി സതീശൻ, ടി എൻ പ്രതാപൻ തുടങ്ങി നിരവധി പേർ ചെന്നിത്തലയുടെയും കൂട്ടരുടെയും തീവ്ര നിലപാടിന‌് എതിരാണ‌്.

കേന്ദ്ര നേതൃത്വത്തെ ഭയന്നും സ്വതവേ ദുർബലമായി കിടക്കുന്ന സംഘനയ‌്ക്ക‌് കൂടുതൽ ചീത്തപ്പേര‌് വരരുതെന്ന‌് കരുതിയുമാണ‌് പല നേതാക്കളും മൗനം പാലിക്കുന്നത‌്. എന്നാൽ, ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലോടെ കേന്ദ്ര നേതൃത്വം നിലപാട‌് കർക്കശമാക്കും. അതോടെ സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിക്കാനാണ‌് ഇവർ ഒരുങ്ങുന്നത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2PM2J1Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages