ശബരിമലയിൽ വീട്ടമ്മയെ അക്രമിച്ച കേസ്‌; കെ സുരേന്ദ്രനെതിരായ പരാതി പിൻവലിപ്പിക്കാൻ ശ്രമം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

ശബരിമലയിൽ വീട്ടമ്മയെ അക്രമിച്ച കേസ്‌; കെ സുരേന്ദ്രനെതിരായ പരാതി പിൻവലിപ്പിക്കാൻ ശ്രമം

തൃശൂര്‍ >  ശബരിമലയിൽ വീട്ടമ്മ ഉൾപ്പെടെയുള്ളവരെ തടഞ്ഞ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരായ പരാതി പിൻവലിപ്പിക്കാൻ  സമ്മർദം. 

നവംബർ ആറിന് ശബരിമലയിലെത്തിയ തൃശൂർ മുളങ്കുന്നത്തുകാവ് തിരൂർ  വടക്കൂട്ട് രവിയുടെ ഭാര്യ ലളിതയെയും കുടുംബത്തെയും സുരേന്ദ്രന്റെ നേതൃത്വത്തിൽ സംഘപരിവാറുകാർ തടഞ്ഞ‌് ആക്രമിച്ചിരുന്നു. സംഭവത്തിൽ കെ സുരേന്ദ്രന് പങ്കില്ലെന്നു പറഞ്ഞ് സത്യവാങ‌്മൂലം നൽകണമെന്നാണ‌്  ബിജെപി നേതാക്കൾ ലളിതയെ നിർബന്ധിച്ച‌് സമ്മർദത്തിലാക്കുന്നത‌്.  അഭിഭാഷകൻ തയ്യാറാക്കിയ സത്യവാങ‌്മൂലവുമായാണ് നേതാക്കൾ ഇവരുടെ വീട്ടിലെത്തിയത്.എന്നാൽ ഒപ്പിടാൻ ലളിത തയ്യാറായില്ല. തെറ്റിദ്ധാരണ മൂലമാണ്  തടഞ്ഞതെന്നും ചോറൂണിന‌് വന്നതാണെന്ന് പറഞ്ഞപ്പോൾ മലകയറാൻ സൗകര്യം ചെയ്തുതന്നുവെന്നും പറഞ്ഞുള്ള സത്യവാങ്മൂലമാണ‌് തയ്യാറാക്കികൊണ്ടുവന്ന‌് ഒപ്പിടാൻ നിർബന്ധിക്കുന്നത‌്. അതോടൊപ്പം കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്നും സത്യവാങ‌്മൂലത്തിൽ പറയുന്നുണ്ട‌്.   ഇതിൽ ഒപ്പിട്ട് നൽകണമെന്നും ശശികല അടക്കമുള്ള നേതാക്കൾ വീട്ടിലെത്തി  മാപ്പ് പറയുമെന്നും  പറഞ്ഞതായി ലളിത പറഞ്ഞു.

ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ബിജെപി നേതാക്കൾ ചെയ്തത്. തന്നെ മല കയറാൻ ആദ്യം അനുവദിച്ചത് ശശികലയാണ്. പിന്നിട് ആളെ വിളിച്ചുകൂട്ടി തടയുകയായിരുന്നു. തുടക്കത്തിൽ ലളിതയെയും കുടുംബത്തെയും തടഞ്ഞ സംഘം പിന്നിട് കയറ്റിവിടുകയായിരുന്നു. മല കയറാൻ പ്രോത്സാഹിപ്പിക്കുകയും  പിന്നീട്‌ ആളെ കൂട്ടി വീട്ടമ്മയെയും കുടുംബത്തെയും ആക്രമിക്കുകയുമായിരുന്നു സംഘപരിവാറുകാർ.   നെയ‌്തേങ്ങ ഏറിഞ്ഞ‌് പരിക്കേൽപ്പിക്കുകയും ചെയ‌്തു. സംഘർഷത്തിന്റെ ഗൂഡാലോചനയ‌്ക്ക‌് നേതൃത്വം നൽകിയതിനാണ‌് സുരേന്ദ്രനെതിരെ കേസ് എടുത്തത്.



from Kerala || Deshabhimani ​Online ​News https://ift.tt/2BxBbWd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages