ശബരിമല: ചോരവീഴ‌്ത്താൻ വീണ്ടും സംഘപരിവാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

ശബരിമല: ചോരവീഴ‌്ത്താൻ വീണ്ടും സംഘപരിവാർ

പത്തനംതിട്ട > ശബരിമലയിൽ കലാപം സൃഷ്ടിച്ച‌് ചോരപ്പുഴ ഒഴുക്കാൻ സംഘപരിവാർ വീണ്ടും നീക്കം തുടങ്ങി. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്റെ മറവിൽ ഉത്തരേന്ത്യയിലാകെ കലാപത്തിന‌് ശ്രമിക്കുന്നതിന‌് സമാനമായാണ‌് അതേനാളുകളിൽ ശബരിമലയിൽ കലാപം വിതയ‌്ക്കാൻ ശ്രമിക്കുന്നത‌്.

മണ്ഡല–-മകര വിളക്കിന്റെ ആദ്യദിവസങ്ങളിൽ ഇരുമുടിക്കെട്ടുമെടുത്ത‌് ഭക്തരുടെ വേഷത്തിലെത്തിയാണ‌് കലാപത്തിന‌് ശ്രമിച്ചതെങ്കിൽ നേരിട്ടുള്ള അക്രമത്തിന‌് തയ്യാറെടുക്കുകയാണ‌് ആർഎസ‌്എസും ബിജെപിയുമെന്ന‌് ശനിയാഴ‌്ച രാത്രിയും ഞായറാഴ‌്ചയുമുണ്ടായ സംഭവങ്ങളോടെ വ്യക്തമാവുന്നു. ശനിയാഴ‌്ച രാത്രി സന്നിധാനത്ത‌് ഹരിവരാസനം കഴിഞ്ഞ‌് നട അടച്ചശേഷം കൊലക്കേസ‌് പ്രതിയായ ആർഎസ‌്എസ‌് ക്രിമിനലുകളുടെ നേതൃത്വത്തിലാണ‌് കലാപത്തിന‌് ശ്രമിച്ചത‌്. ഞായറാഴ‌്ച അയ്യപ്പ ഭക്തരുടെ വേഷം ഉപേക്ഷിച്ചാണ‌് കലാപത്തിനെത്തിയത‌്. ആദ്യനാളുകളിലെ സംഘർഷ ശ്രമങ്ങളെ പൊലീസ‌് ഒതുക്കിയശേഷം സമാധാനപരമായി തീർഥാടനകാലം മുന്നോട്ടുപോകവെയാണ‌് വീണ്ടും കലാപ നീക്കം. ചൊവ്വാഴ‌്ച നിയമസഭ തുടങ്ങാനിരിക്കെ ഈ നീക്കങ്ങൾക്ക‌് പിന്നിൽ കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളുടെ പിന്തുണയുണ്ടെന്നാണ‌് സൂചന. രമേശ‌് ചെന്നിത്തല ഞായറാഴ‌്ച നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾപോലും സംഘപരിവാറിന‌് വളംവയ‌്ക്കുന്നതായി.

കൊലവിളിയുമായി ബിജെപി സംസ്ഥാന സെക്രട്ടറി

ശനിയാഴ‌്ച കൊലക്കേസ‌് പ്രതിയാണ‌് കലാപത്തിന‌് നേതൃത്വം നൽകിയതെങ്കിൽ ഞായറാഴ‌്ച ബിജെപി സംസ്ഥാന സെക്രട്ടറി വി കെ സജീവനായിരുന്നു നേതൃത്വം. ശബരിമലയിലെ ആചാരാനുഷ‌്ഠാനങ്ങൾ പാലിക്കാതെയും ഇരുമുടിക്കെട്ടില്ലാതെയുമാണ‌് വിശ്വാസ സംരക്ഷകർ എന്ന‌് അവകാശപ്പെടുന്ന ബിജെപി പ്രവർത്തകർ ഞായറാഴ‌്ച  നാമജപത്തെ പ്രതിഷേധ മുദ്രാവാക്യമാക്കി നിലയ‌്ക്കലിൽനിന്ന‌് പമ്പയിലേക്ക‌് കടക്കാൻ ശ്രമിച്ചത‌്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ‌്ണൻ പുറപ്പെടുവിച്ച സർക്കുലറിലെ പേര‌ുകാരനാണ‌്  സജീവൻ. ഭക്തരുടെ മറവിൽ ആർഎസ‌്എസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ ക്രിമിനലുകൾ ചില പ്രത്യേക സ്ഥലങ്ങളിൽ സംഘടിച്ച‌് കുഴപ്പത്തിന‌് ശ്രമിക്കുന്നതാണ‌് ആദ്യനാളുകളിൽ കണ്ടത‌്. ഹരിവരാസനം കഴിഞ്ഞ‌് നട അടച്ചശേഷം ഇലപോലും അനങ്ങാത്ത ശാന്തത വേണമെന്നാണ‌് വിശ്വാസമെങ്കിലും മകരവിളിക്കിന്റെ ആദ്യനാൾ തന്നെ ആർഎസ‌്എസുകാർ ഇത‌് തെറ്റിച്ചു. നട അടച്ചശേഷവും സംഘടിച്ച‌് നാമജപത്തെ പോലും അപമാനിക്കും വിധം പ്രതിഷേധിച്ചു. ഇവരെ അറസ‌്റ്റ‌് ചെയ‌്ത‌് നീക്കിയപ്പോൾ ഇത‌് യഥാർഥ ഭക്തരുടെ നാമജപം വിളിയാണെന്നും ശബരിമലയിൽ ശരണംവിളിക്കാൻ പോലും അനുവദിക്കുന്നില്ലെന്നുമായിരുന്നു പ്രചരിപ്പിച്ചത‌്. എന്നാൽ, അറസ‌്റ്റ‌് ചെയ‌്തവരെല്ലാം ആർഎസ‌്എസ‌്–-ബിജെപി പ്രവർത്തകരായിരുന്നു. ആചാരങ്ങൾക്കനുസരിച്ച‌് എത്തിയ ഒരാൾപോലും കലാപകാരികളിൽ ഉണ്ടായിരുന്നില്ല. ഇത്തരം അക്രമനീക്കങ്ങളാണ‌് പൊലീസ‌് തകർത്തതെങ്കിലും പൊതുസമൂഹത്തെയും നീതിപീഠത്തെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുഹൈക്കോടതിയും ജനങ്ങളും വസ‌്തുതകൾ തിരിച്ചറിഞ്ഞതോടെ സംഘപരിവാർ പദ്ധതികൾ ഒന്നൊന്നായി പൊളിഞ്ഞു. പിന്നീടാണ‌് കേന്ദ്ര മന്ത്രിമാരെ വരെ കൊണ്ടുവന്ന‌് മുതലെടുപ്പിനും സംഘർഷത്തിനും ശ്രമിച്ചത‌്. ഇതൊന്നും ശബരിമലയിലും ഭക്തരുടെ ഇടയിലും ഏശുന്നില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സംഘപരിവാറുകാർ സംഘടിച്ച‌് നടത്തുന്ന പ്രതിഷേധ നാമജപവും  ഭക്തർ തിരിച്ചറിഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2KB2QbO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages