വിൽക്കാൻവച്ച ‘ബെമലി’ന‌് 3015 കോടിയുടെ കരാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

വിൽക്കാൻവച്ച ‘ബെമലി’ന‌് 3015 കോടിയുടെ കരാർ

പാലക്കാട് > സ്വകാര്യവൽക്കരിക്കാൻ നിശ്ചയിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഭാരത‌് എർത്ത‌് മൂവേഴ‌്സ‌് ലിമിറ്റഡ‌് (ബെമൽ) 3015 കോടി രൂപയുടെ രാജ്യാന്തര ടെൻഡര്‍ നേടി. മുംബൈ മെട്രോ കോച്ച‌് നിർമാണ ടെൻഡറാണ‌് ബെമൽ സ്വന്തമാക്കിയത‌്. ലോക്കോ പൈലറ്റ‌് ഇല്ലാതെ ഓടുന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കോച്ചുകളാണ‌് ബെമൽ നിർമിക്കുക. 

ഏഴ‌് കമ്പനികളാണ‌് ടെന്‍ഡറിൽ പങ്കെടുത്തത‌്. ഒരു കോച്ച‌് നിർമിക്കാനുള്ള കുറഞ്ഞ തുകയായ 7.98 കോടി രൂപ രേഖപ്പെടുത്തി ബെമൽ കരാർ സ്വന്തമാക്കി.  സൈന്യത്തിന‌് ടട്രാ ട്രക‌്സ‌് ഉൾപ്പെടെയുളള വാഹനങ്ങളും മെട്രോ കോച്ചും നിർമിക്കുന്ന മിനി നവരത്ന കമ്പനിയായ ബെമലിന‌് 518 കോടി രൂപ വില നിശ്ചയിച്ചാണ‌് മോഡി സർക്കാർ വിൽക്കാൻ തീരുമാനിച്ചത‌്. പാലക്കാട‌് ഉൾപ്പെടെ നാല‌് നിർമാണ യൂണിറ്റുകളുള്ള ബെമലിന‌് 56,000 കോടിയുടെ ആസ‌്തിയുണ്ട‌്. ഇതാണ‌് കുറഞ്ഞ വിലയ‌്ക്ക‌്  വിറ്റുതുലയ‌്ക്കാൻ നിശ്ചയിച്ചത‌്.

ഇതിനെതിരെ ആദ്യ  ശബ്ദമുയർന്നത‌് പാലക്കാട‌് യൂണിറ്റിൽനിന്നാണ‌്.  എം ബി രാജേഷ‌് എംപി മൂന്ന‌ുതവണ പാർലമെന്റിൽ വിഷയം ഉന്നയിച്ചു. പാലക്കാട‌് യൂണിറ്റിലെ ജീവനക്കാരുടെ ഏക സംഘടനയായ ബെമൽ എംപ്ലോയീസ‌് അസോസിയേഷൻ പ്രസിഡന്റ‌്കൂടിയാണ‌് രാജേഷ‌്ബെമൽ സ്വകാര്യവൽക്കരിക്കുന്നത‌് രാജ്യസുരക്ഷയെ ബാധിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക‌് കത്തെഴുതിയതോടെയാണ‌് വിഷയം ദേശീയ ശ്രദ്ധയിൽ എത്തിയത്. ഇതോടെയാണ‌് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിച്ചത‌്. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന‌് അന്നത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കേന്ദ്രസർക്കാരിന‌് കത്തയച്ചു.

സ്വകാര്യവൽക്കരണത്തിനെതിരെ കേന്ദ്ര പൊതുമേഖലാ സംരക്ഷണ സമിതി രൂപീകരിച്ച‌് പാലക്കാട‌് ജില്ലയിലെ മുഴുവൻ തൊഴിലാളികളും സിഐടിയു നേതൃത്വത്തില്‍  സമരം നടത്തി.   കേരളം ഇടപെട്ട‌് സ്വകാര്യവൽക്കരണം ഉപേക്ഷിച്ചതിനാൽ ദുരിതാശ്വാസ നിധിയിലേക്ക‌് ജീവനക്കാർ അധിക ദിവസം ജോലിചെയ‌്ത‌് സമാഹരിച്ച ഒരു കോടി രൂപയും നൽകി. പ്രളയകാലത്ത‌് ബെമലിന്റെ മൂന്ന‌് ടട്രാ ട്രക‌്സ‌് വാഹനങ്ങളും 15 ജീവനക്കാരും ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാകുകയും ചെയ‌്തു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2KApaCs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages