കൂത്തുപറമ്പിന്റെ രണധീരർക്ക‌് നാടെങ്ങും സ്‌മരണാഞ്‌ജലി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

കൂത്തുപറമ്പിന്റെ രണധീരർക്ക‌് നാടെങ്ങും സ്‌മരണാഞ്‌ജലി

കണ്ണൂർ > കൂത്തുപറമ്പിന്റെ അനശ്വര രക്തസാക്ഷികൾക്ക്‌ നാടെങ്ങും  സ്‌മരണാഞ്‌ജലി. വിദ്യാഭ്യാസ കച്ചവടത്തിനും യുഡിഎഫ്‌
സർക്കാരിന്റെ നിയമന അഴിമതിക്കുമെതിരായ പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച അഞ്ച്‌ രണധീരരുടെ  സ്‌മരണയാണ്‌ നാട്‌ പുതുക്കിയത്‌. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ അനുസ്‌മരണ റാലിയും  പരിപാടികളും സംഘടിപ്പിച്ചു.

കെ കെ രാജീവൻ, കെ വി റോഷൻ, ബാബു, മധു, ഷിബുലാൽ എന്നിവർ വെടിയേറ്റുവീണ കൂത്തുപറമ്പ്‌ ത്രസിക്കുന്ന സ്‌മരണകളോടെയാണ്‌ നാടിന്റെ ചെന്താരകങ്ങൾക്ക്‌ സ്‌മരണാഞ്‌ജലി അർപ്പിച്ചത്‌. ആയിരങ്ങൾ അണിനിരന്ന യുവജന റാലി, വൈറ്റ്‌ വളണ്ടിയർ മാർച്ച‌്, ബഹുജന പ്രകടനം എന്നിവയോടെയാണ‌് 24ാം രക്തസാക്ഷിത്വ സ്‌മരണ പുതുക്കിയത്‌.

കൂത്തുപറമ്പ്‌ സ്‌റ്റേഡിയത്തിൽ സജ്ജമാക്കിയ വേദിയിൽ അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയർമാൻ കെ ധനഞ്‌ജയൻ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം,  പ്രസിഡന്റ‌് എസ‌് സതീഷ‌്, സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, വത്സൻ പനോളി, ഡിവൈഎഫ്‌ഐ  ജില്ലാ സെക്രട്ടറി വി കെ സനോജ്‌,  സംസ്ഥാന കമ്മിറ്റിയംഗം  കെ ലയ, ബാലസംഘം സംസ്ഥാന പ്രസിഡന്റ‌് ദീഷ‌്ണപ്രസാദ‌്  എന്നിവർ സംസാരിച്ചു. കെ അജേഷ്‌ സ്വാഗതവും പി എം അഖിൽ നന്ദിയും പറഞ്ഞു.
റോഷന്റെ മാതാപിതാക്കളായ കെ വി വാസു, നാരായണി എന്നിവരും പരിപാടികളിൽ പങ്കെടുത്തു.

മധു വെടിയേറ്റുവീണ സ്ഥലത്ത‌് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ ദീപശിഖ കൊളുത്തി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം കെ ലയക്ക്‌ കൈമാറി. ഷിബുലാൽ വെടിയേറ്റ സ്ഥലത്ത്‌ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ലീല ഡിവൈഎഫ്‌ഐ പിണറായി ബ്ലോക്ക്‌ സെക്രട്ടറി പി എം അഖിലിന്‌ ദീപശിഖ കൈമാറി. കെ കെ രാജീവന്‌ വെടിയേറ്റ സ്ഥലത്തുനിന്ന‌് ടി ബാലൻ ബ്ലോക്ക്‌ ട്രഷറർ എം പി അനിൽകുമാറിന്‌ ദീപശിഖ കൈമാറി. ബാബു വെടിയേറ്റുവീണ കേന്ദ്രത്തിൽ വി രാജൻ വി മിഥുനിനും കെ വി റോഷൻ വെടിയേറ്റ സ്ഥലത്തുനിന്ന‌് റോഷന്റെ അച്ഛൻ കെ വി വാസു ടി വി നവീനും ദീപശിഖ കൈമാറി. ആവേശകരമായ അന്തരീക്ഷത്തിൽ അത്‌ലറ്റുകൾ ഏറ്റുവാങ്ങിയ ദീപശിഖ  തൊക്കിലങ്ങാടിയിൽ എത്തിച്ചു.  തുടർന്ന‌് വൈറ്റ്‌ വളണ്ടിയർ മാർച്ചിന്റെയും യുവജനറാലിയുടെയും
അകമ്പടിയോടെ കൂത്തുപറമ്പ്‌ രക്തസാക്ഷി സ്‌തൂപത്തിലെത്തിച്ചു. കൂത്തുപറമ്പ്‌ ബ്ലോക്കിന്റെ റാലി തൊക്കിലങ്ങാടിയിൽനിന്നും പിണറായി ബ്ലോക്കിന്റേത്‌ പുറക്കളത്തുനിന്നുമാണ്‌ പുറപ്പെട്ടത്‌.  രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കാസർകോട‌് ജില്ലയിൽ 12 കേന്ദ്രങ്ങളിൽ  അയിത്തോച്ചാടന  സദസുകൾ സംഘടിപ്പിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2PVA1wA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages