തകർന്നടിഞ്ഞ കേരളത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സർക്കാരും മുഖ്യമന്ത്രിയുമെന്ന‌് എം ടി വാസുദേവൻ നായർ പറഞ്ഞു . ദേശാഭിമാനിക്കനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ശ്രമത്തെ കേരളത്തിനകത്തും പുറത്തുമുള്ള നല്ല മനുഷ്യർ പിന്തുണച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും പണം നൽകി. കാലഘട്ടത്തിന്റെ ആവശ്യമാണത്.
കേരളത്തിന്റെ പുനഃസൃഷ്ടിക്കാണ് സർക്കാർശ്രമം എന്നതാണ് എന്റെ കാഴ്ചപ്പാട്.
ജനങ്ങൾ കൂടെനിൽക്കണം. പുതിയ കേരള നിർമാണത്തിലും നാം ലോകത്തിന് മാതൃകയാകണം. നാം കണ്ടറിഞ്ഞതിലേറ്റവും ഭയങ്കര ദുരന്തമായിരുന്നു ഈയടുത്തുണ്ടായ പ്രളയം. അന്ന് മലയാളി മതവും ജാതിയും മറന്ന് ഒന്നിച്ചു. സ്ഥാനമാനങ്ങൾ നോക്കാതെ കൂട്ടായി പ്രവർത്തിച്ചു. ദുരന്തം ഒരു രാജ്യമോ സർക്കാരോ ഉണ്ടാക്കിയതല്ല. ആ വിനാശകാലത്ത് മനുഷ്യനിൽ നന്മയുണ്ടെന്ന് കേരളം തെളിയിച്ചു.
ലോകം അതുകണ്ട‌് അത്ഭുതപ്പെട്ടു. ഒരു പ്രളയത്തിലും കേരളം താണുപോകില്ലെന്ന് ലോകമാകെ പറഞ്ഞു. ദുരന്തത്തിൽ കണ്ണീരൊഴുക്കിയിരിക്കാതെ ഉയിർത്തെഴുന്നേറ്റ ജനതയെന്ന മാതൃക നമുക്ക് നേടാനാകും. രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ജപ്പാന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്.
സമ്പത്തിനാലും സംരംഭത്തിനാലും സർക്കാരിന്റെ കൈകൾക്ക് കരുത്തേകുകയാണ് വേണ്ടത് അങ്ങനൊരു കൂട്ടായ്മയിൽ കേരളത്തിന്റെ പുനർനിർമാണം സാധ്യമാകുമെന്നാണ് എന്റെ വിശ്വാസം. ഇതിനിടയിലാണ് ശബരിമലയുടെപേരിൽ വഴിമുടക്കുന്നതെന്നും എം ടി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2SG8qNx
via IFTTT
No comments:
Post a Comment