ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം: സുഗതകുമാരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം: സുഗതകുമാരി

തിരുവനന്തപുരം
അയ്യപ്പനെ കാണണമെന്ന‌് നിർബന്ധമുള്ള  ഭക്തരായ സ്ത്രീകൾക്ക‌് ശബരിമലയിൽ പ്രവേശനം നൽകാൻ നാം തയ്യാറാകണമെന്ന‌് കവി സുഗതകുമാരി പറഞ്ഞു. സ്ത്രീകളെ കണ്ടാൽ ശബരിമല അയ്യപ്പന്റെ  ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നും അയ്യപ്പന് ആത്മ നിയന്ത്രണം ഇല്ലാതാകും എന്നുമൊക്കെ പറയുന്നത് എത്ര വിഡ‌്ഢിത്തമായ കാര്യമാണ്. ശബരിമലയിൽ പോകുന്ന ഭക്തരാണ് ആത്മനിയന്ത്രണം പോകാതെ നോക്കേണ്ടതെന്നും സുഗതകുമാരി പറഞ്ഞു. ശാന്തി സമിതിയുടെ ആഭിമുഖ്യത്തിൽ  തിരുവനന്തപുരത്ത‌് ചേർന്ന പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു സമിതി ചെയർപേഴ‌്സൺ കൂടിയായ അവർ. 

ശബരിമല ഒരു ചെറിയ വനഭൂമിയാണ്. നിയന്ത്രണം എല്ലാവർക്കും വേണം. അവിടെ യഥാർഥ ഭക്തർക്ക് മാത്രമായി പോകാൻ കഴിയണം.  ശബരിമല ഇപ്പോൾത്തന്നെ ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ ആളുകളെയാണ് വഹിക്കുന്നത‌്. ആണുങ്ങളുടെ ഈ അനിയന്ത്രിത പ്രവേശനത്തിനും നിയന്ത്രണം വച്ചാലേ ശബരിമലയെ ഇന്നുള്ള നിലയ‌്ക്കെങ്കിലും സംരക്ഷിക്കാനാകൂ. ഓരോ സീസൺ കഴിയുന്തോറും പമ്പ കൂടുതൽ കൂടുതൽ മലിനമാകുകയാണ‌്. ഇതിന്റെ തിരിച്ചടി പ്രളയകാലത്ത‌് ഉണ്ടായി. ശബരിമലയെ യുദ്ധക്കളമാക്കരുതെന്നും സുഗതകുമാരി  പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2SHRo1p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages