അക്ഷരമുറ്റം: സ‌്കൂൾ ക്വിസ‌് മത്സരം 7ന് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

അക്ഷരമുറ്റം: സ‌്കൂൾ ക്വിസ‌് മത്സരം 7ന്


സംസ്ഥാനത്തെ 14000 പൊതുവിദ്യാലയത്തിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവത്തിന‌് ഏഴിന‌് തുടക്കമാകും. സ‌്കൂൾ തലത്തിൽ ഏഴിന‌് പകൽ 2 ന‌് ആരംഭിക്കുന്ന ഒഡീസിയ–- ദേശാഭിമാനി–- അക്ഷരമുറ്റം ക്വിസ‌് ഫെസ‌്റ്റിന്റെ സംസ്ഥാനതല ഉദ‌്ഘാടനം പകൽ ഒന്നിന‌് തലസ്ഥാന‌ത്തെ പട്ടം ഗവ. ഗേൾസ‌് ഹയർ സെക്കൻഡറിയിൽ വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ നിർവഹിക്കും.

ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ‌്, ചീഫ‌് എഡിറ്റർ പി രാജീവ‌്, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ദേശാഭിമാനി റസിഡന്റ‌് എഡിറ്റർ പി എം മനോജ‌് , കെഎസ‌്ടിഎ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ‌്ണൻ തുടങ്ങിയവർ പങ്കെടുക്കും.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം നേടിയ അക്ഷരമുറ്റം ക്വിസ‌് ലോകത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന ക്വിസ‌് മത്സരമായി ലിംക ബുക്ക‌് ഓ‌ഫ‌് റെക്കോഡ‌്സിൽ ഇടംനേടിയിട്ടുണ്ട‌്. സ‌്കൂൾതല മത്സര വിജയികളെ പങ്കെടുപ്പിച്ച‌് ഉപജില്ലാതല മത്സരങ്ങൾ നവംബർ 18നും ജില്ലാ മത്സരങ്ങൾ ഡിസംബർ രണ്ടിനും മെഗാഫൈനൽ മത്സരം ഡിസംബർ ഒമ്പതിന‌് കോട്ടയത്തും നടക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2SHRh5Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages