ഭവനസന്ദർശനം: സിപിഐ എം പ്രവർത്തകരെ കൈയേറ്റംചെയ്യാൻ ആർഎസ്എസ് ശ്രമം; ലഘുലേഖകൾ വലിച്ചുകീറി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

ഭവനസന്ദർശനം: സിപിഐ എം പ്രവർത്തകരെ കൈയേറ്റംചെയ്യാൻ ആർഎസ്എസ് ശ്രമം; ലഘുലേഖകൾ വലിച്ചുകീറി

മാന്നാർ > ശബരിമലസ‌്ത്രീ  പ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്കെതിരെ ബിജെപി-–-ആർഎസ്എസ് സംഘടനകൾ നടത്തുന്ന അതിക്രമങ്ങളെ തുറന്നുകാട്ടുന്നതിന് സിപിഐ എമ്മിന്റെ നേത‌ൃത്വത്തിൽ ബുധനൂർ എണ്ണയ‌്ക്കാട് ഭാഗങ്ങളിലുള്ള വീടുകളിൽ ലഘുലേഖകളുമായി കയറിയിറങ്ങിയ സിപിഐ എം പ്രവർത്തകരെയാണ് ഏഴോളം  ആർഎസ്എസ് സംഘം കൈയേറ്റംചെയ്യാൻ ശ്രമിച്ചത്.
എണ്ണയ‌്ക്കാട് ശ്രീക‌ൃഷ‌്ണസ്വാമി ക്ഷേത്രത്തിന്റെ പരിസരത്തുള്ള വീടുകളിൽ ലഘുലേഖകളുമായി തിങ്കളാഴ‌്ച രാവിലെ 11ന് എത്തിയ പാർടി ലോക്കൽ കമ്മിറ്റി അംഗം സുരേഷ് കലവറ, എണ്ണയ‌്ക്കാട് തെക്ക് ബ്രാഞ്ച് സെക്രട്ടറി 92 വയസ്സുള്ള നാരായണപിള്ള നന്ദാശേരി എന്നിവരെയാണ് കൈയേറ്റംചെയ്യാൻ ശ്രമിച്ചത്.

ഇവരുടെ കൈയിൽനിന്ന‌് ബലമായി ലഘുലേഖകൾ പിടിച്ചുവാങ്ങി നശിപ്പിച്ചു. ആർഎസ്എസ് പ്രവർത്തകരായ കുറ്റിയിൽ അച്ചു (18), പത്തിരേത്ത് ഹരിക‌ൃഷ‌്ണൻ (20) എന്നിവരുടെ നേത്വത്തിലുള്ള ഏഴംഗ സംഘമാണ് അസഭ്യം പറഞ്ഞ് ഇവരെ കൈയേറ്റംചെയ്യാൻ ശ്രമിച്ചത്.
ഇവർക്കെതിരെ മാന്നാർ പൊലീസിൽ പരാതി നൽകി. സിപിഐ എം പ്രവർത്തകർ നിയന്ത്രണം  പാലിച്ചതിനാൽ സംഘർഷം ഒഴിവായി. ക്ഷേത്രപരിസരം കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നതായുള്ള വ്യാപകമായ പരാതിയാണ് പ്രദേശത്തുള്ളത്. സിപിഐ എം പ്രവർത്തകർക്കുനേരെ നടന്ന കൈയേറ്റത്തിനെതിരെ പാർടി എണ്ണയ‌്ക്കാട് ലോക്കൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
പ്രതികളെ പിടികൂടി നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധപ്രകടനം നടത്തി. മാന്നാർ പൊലീസ് കേസെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2PI2jtu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages