നവകേരളം: പരിസ്ഥിതിസൗഹൃദ നിർമാണത്തിന‌് വിദഗ‌്ധരുടെ പാനൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

നവകേരളം: പരിസ്ഥിതിസൗഹൃദ നിർമാണത്തിന‌് വിദഗ‌്ധരുടെ പാനൽ

തിരുവനന്തപുരം >  കേരള പുനർനിർമിതിയുടെ ഭാഗമായി പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതി തയ്യാറാക്കുന്നതിന‌് വിദഗ‌്ധരുടെ പാനൽ തയ്യാറാക്കുന്നു. വിദേശ രാജ്യങ്ങളിലെ പരിസ്ഥിതി വിദഗ‌്ധർകൂടി ഉൾപ്പെട്ടതാകും പാനൽ. മികച്ച ആശയം മുന്നോട്ടുവയ‌്ക്കുന്ന പരിസ്ഥിതി പ്രവർത്തകരും പരിസ്ഥിതി കാഴ‌്ചപ്പാടുള്ള സാങ്കേതിക വിദഗ‌്ധരും പാനലിലുണ്ടാകും.

പട്ടിക റീബിൽഡ‌് കേരള ഇനീഷ്യേറ്റീവിന്റെ ഉന്നതാധികാര സമിതിക്കും ഉപദേശകസമിതിക്കും അനുമതിക്കായി സമർപ്പിക്കും. മന്ത്രിസഭയുടെ അന്തിമാനുമതിയും വാങ്ങും. പ്രളയത്തിന‌ുശേഷം കേരള‌ത്തിൽ പഠനം നടത്തിയ ഐക്യരാഷ‌്ട്രസഭാസമിതി സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ശുപാർശയായ ‘പോസ്റ്റ‌് ഡിസാസ്റ്റർ അസസ‌്മെന്റി’ന്റെ ഭാഗമായാണിത‌്.

കേരളത്തിലെ പ്രളയാനന്തര പുനർനിർമിതി പരിസ്ഥിതി  സൗഹൃദമാക്കാനും വിഷയാധിഷ‌്ഠിതവും ഭൂമിശാസ‌്ത്രപരവുമായ പഠനം നടത്താനും തീരുമാനിച്ചിരുന്നു. ആശയ രൂപീകരണം, സ‌്ക്രീനിങ‌് ആൻഡ‌് സെലക‌്ഷൻ ഓഫ‌് പ്രോജക്ട‌്, പ്രൊഫൈലിങ‌് ഓഫ‌് പ്രോജക്ട‌്,  വിശദമായ പദ്ധതി തയ്യാറാക്കൽ,  ഭരണാനുമതി നൽകൽ എന്നീ അഞ്ച‌് ഘട്ടങ്ങളിലായാണ‌് ഇവ നടപ്പാക്കുക. ഇതിൽ ആശയ രൂപീകരണത്തിനാണ‌് അന്താരാഷ‌്ട്ര പരിസ്ഥിതി വിദഗ‌്ധരുടെ പാനൽ തയ്യാറാക്കുന്നത‌്.

കേരള പുനർനിർമിതിയുടെ ഭാഗമായ പദ്ധതികൾ അതിവേഗത്തിലും സുതാര്യമായും നടപ്പാക്കാനാണ‌് സർക്കാർ തീരുമാനം. പ്രതിപക്ഷ നേതാവും എല്ലാ കക്ഷികളുടെയും പ്രതിനിധികളായ മന്ത്രിമാരും  സാങ്കേതിക–-ഭരണ പരിജ്ഞാനവുമുള്ള വിദഗ‌്ധരും ഉൾപ്പെട്ട  ഉപദേശക സമിതിയും ചീഫ‌് സെക്രട്ടറി ചെയർമാനായി ഉന്നതാധികാര സമിതിയും ഇംപ്ലിമെന്റേഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2F7KDDp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages