തിരുവനന്തപുരം > "നവോത്ഥാനത്തെ സംരക്ഷിക്കുക വർഗ്ഗീയതയെ ചെറുക്കുക" എന്ന മുദ്രാവാക്യമുയർത്തി എസ് എഫ് ഐ സംഘടിപ്പിക്കുന്ന പ്രതിഷേധ തെരുവിന് കാര്യവട്ടം കാമ്പസിൽ തുടക്കമായി. എസ് എഫ് ഐ കേരള സർവകലാശാല കാമ്പസ് കമ്മിറ്റിയാണ് കാമ്പസ് പ്രതിഷേധ തെരുവ് സംഘടിപ്പിക്കുന്നത്.
ശബരിമലയിലെ പ്രായഭേദമെന്യേ സ്ത്രീപ്രവേശന വിവാദമടക്കമുള്ള സാഹചര്യത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നവോത്ഥാന ചരിത്രവും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചാണ്ട് സർവകലാശാല കാമ്പസിൽ എസ് എഫ് ഐ പ്രതിഷേധ തെരുവ് സംഘടിപ്പിക്കുന്നത്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടിച്ചമർത്തലുകളും പൗരാവകാശങ്ങളും നിറഞ്ഞ കേരളീയ സമൂഹം നവോത്ഥാന പ്രക്രിയയിലൂടെ എങ്ങനെ മാറിയെന്നത് സംബന്ധിച്ച പ്രഭാഷണങ്ങൾ, നവോത്ഥാന ചിത്രപ്രദർശനം, നവോത്ഥാന പുസ്തക പ്രദർശനം, കവിയരങ്ങ്, നാടൻപാട്ട്, നാടകം, വര, കയ്യൊപ്പ്, കലാവിഷ്കാരങ്ങൾ തുടങ്ങിയവ കാമ്പസ് പ്രതിഷേധ തെരുവിലുണ്ട്.
എസ് എഫ് ഐ കേരള സർവകലാശാല കാമ്പസ് കമ്മിറ്റി പ്രസിഡന്റ് ജോൺ വില്യംസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ തെരുവിൽ എ കെ ആർ എസ് എ സംസ്ഥാന ജോയിന്റ് കൺവീനർ ജംഷീദ് അലി 'സംഘപരിവാറിന്റെ കേരളഅജണ്ടയും പ്രതിരോധത്തിന്റെ വർത്തമാനവും' എന്ന വിഷയത്തിൽ സംസാരിച്ചു. തുടർന്ന് രാത്രി 8 മണി മുതൽ കവി സുമേഷ് കൃഷ്ണൻ നേതൃത്വം നൽകിയ കവിയരങ്ങും നടന്നു. എസ് എഫ് ഐ കാമ്പസ് യൂണിറ്റ് സെക്രട്ടറി പി. മനേഷ് സ്വാഗതവും കമ്മിറ്റി അംഗം ഷിംജിൽ കണ്ണൻ നന്ദിയും പറഞ്ഞു. ബുധനാഴ്ച 3 മണിക്ക് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഷിജൂഖാൻ 'നവോത്ഥാനത്തിന്റെ കേരളപാഠങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കും.
രാത്രി 8 മണി മുതൽ ജയചന്ദ്രൻ കടമ്പനാട് നയിക്കുന്ന നാടൻപാട്ടും, വ്യാഴാഴ്ച്ച 3 മണിക്ക് സ്വാമി സന്ദീപാനന്ദഗിരി 'ആചാരവും അനാചാരവും' എന്ന വിഷയത്തിൽ സംസാരിക്കും. രാത്രി 8 മണി മുതൽ തിരുവനന്തപുരം കനൽ സാംസ്കാരിക വേദി അവതരിപ്പിക്കുന്ന കെ.ആർ.മീരയുടെ വീണ്ടും ഭഗവാന്റെ മരണം എന്ന നാടകം നടക്കും.
from Kerala || Deshabhimani Online News https://ift.tt/2SdIvf9
via IFTTT
No comments:
Post a Comment