നിയമസഭാ നടുത്തളത്തിൽ പ്രതിപക്ഷ കയ്യാങ്കളി , സഭ നിർത്തി വെച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 28, 2018

നിയമസഭാ നടുത്തളത്തിൽ പ്രതിപക്ഷ കയ്യാങ്കളി , സഭ നിർത്തി വെച്ചു

തിരുവനന്തപുരം>നിയമസഭാ  നടുത്തളത്തിൽ പ്രതിപക്ഷം കയ്യാങ്കളി നടത്തിയതോടെ സ്‌പീക്കർ സഭ നിർത്തിവെച്ചു. പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാമത‌് സമ്മേളനം രാവിലെ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ശബരിമല വിഷയം ഉന്നയിച്ച്‌  സഭയിൽ ബഹളം തുടങ്ങി. ചർച്ചക്ക്‌ അവസരമുള്ളപ്പോൾ എന്തിനാണ്‌ ബഹളം വെയ്‌ക്കുന്നതെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ചോദിച്ചു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സ്‌പീക്കറുടെ ഡയസിന്‌ മുന്നിൽനിന്ന്‌ ബാനർ ഉയർത്തി ബഹളമുണ്ടാക്കി. തുടർന്ന്‌ ഡയസിലേക്ക്‌ ചവുട്ടി കയറാനും ശ്രമിച്ചു.

ചോദ്യോത്തര വേള മുതൽ പ്രതിപക്ഷം ബഹളം തുടരുകയാണ്‌. ഐ സി ബാലകൃഷ്‌ണനും അൻവർ സാദത്തുമാണ്‌ ഡയസിലേക്ക്‌ ചവുട്ടികയറാൻ ശ്രമിച്ചത്‌. ഇതോടെ നടുത്തളത്തിൽ കയ്യാങ്കളിയായി . ബഹളം തുടർന്നപ്പോൾ ഈ വിധത്തിൽ സഭ മുന്നോട്ട്‌ കൊണ്ടുപോകാനാവില്ലെന്നും സഭ നിർത്തിവെയ്‌ക്കുയാണെന്നും സ്‌പീക്കർ അറിയിച്ചു.

പ്രതിപക്ഷ ബഹളം വകവെയ്‌‌‌‌‌ക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങൾക്ക്‌ മറുപടി പറഞ്ഞു. പ്രതിപക്ഷം സംഘര്‍ഷത്തിന് ശ്രമിച്ചവേളയില്‍ ഭരണപക്ഷ അംഗങ്ങള്‍ സീറ്റ് വിട്ട് പ്രതിപക്ഷം സംഘര്‍ഷത്തിന് ശ്രമിച്ചവേളയില്‍ ഭരണപക്ഷ അംഗങ്ങള്‍ സീറ്റ് വിട്ട് ഇറങ്ങിയുമില്ല. 

നിയമസഭാ സമ്മേളനം അലങ്കോലപ്പെടുത്താൻ യുഡിഎഫ‌് എംഎൽഎമാരുടെ യോഗത്തിൽ കഴിഞ്ഞ ദിവസം തീരുമാനമെടുത്യതിരുന്നു.  ശബരിമല വിഷയം മുൻനിർത്തി സഭ അലങ്കോലപ്പെടുത്താനാണ‌് നീക്കം.കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു സഭ അലങ്കോലപ്പെടുത്താൻ ഒന്നിച്ചുനിൽക്കണമെന്ന‌് നേതാക്കൾ ആവശ്യപ്പെട്ടത‌്.ഇന്നലെ സഭ ചേർന്നുവെങ്കിലും അന്തരിച്ച എംഎൽഎ പി വി അബ്‌ദുൾ റസാക്കിന്‌ ആദരാജ്ഞലിയർപ്പിച്ച്‌ പിരിയുകയായിരുന്നു. 
 



from Kerala || Deshabhimani ​Online ​News https://ift.tt/2zs8loU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages