കാഞ്ഞങ്ങാട്
കോട്ടച്ചേരിയിൽ വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭകേന്ദ്രം പൊലീസ് റെയ‌്ഡ‌് നടത്തിയ സംഭവത്തിൽ ഒളിവിൽ പോയ മധ്യവയസ്‌കയെ എറണാകുളത്തുവച്ച‌് പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ ഹൊസ‌്ദുർഗ‌് കോടതിയിൽ ഹാജരാക്കി. സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ വരാപ്പുഴ പെൺവാണിഭക്കേസിലും പ്രതിയായ കാസർകോട് എസ‌്പി നഗർ നൂറാ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഉമ്മാലി ഉമ്മയെന്ന ഉമൈബയെയാണ് (46) അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ‌് ചെയ‌്തു.
2017 ജൂൺ 17ന് കോട്ടച്ചേരി റെയിൽവേ ഗേറ്റിന് പടിഞ്ഞാറുവശം മരമില്ലിനടുത്ത് വീട് വാടകയ‌്ക്കെടുത്ത് നടത്തിവന്ന പെൺവാണിഭകേന്ദ്രത്തിൽ ഹൊസ്ദുർഗ് സിഐ സി കെ സുനിൽകുമാറും സംഘവും ചേർന്ന് റെയ്ഡ് നടത്തിയിരുന്നു. ആലപ്പുഴ സ്വദേശി പ്രിസൽകുമാർ എന്ന ഷെരീഫിനെയും മൂന്ന് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. എന്നാൽ ഉമൈബ രക്ഷപ്പെട്ടു. വരാപ്പുഴ പെൺവാണിഭക്കേസിൽ വിചാരണയ‌്ക്കായി എറണാകുളത്ത് കോടതിയിൽ ഹാജരായി പുറത്തിറങ്ങിയ ഉമൈബയെ ഹൊസ‌്ദുർഗ‌് പൊലീസ‌് അറസ്റ്റ് ചെയ്യുകയായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2JtoQVf
via IFTTT
No comments:
Post a Comment