ഭാഷാസ‌്നേഹികളുടെ കൂട്ടായ‌്മയിൽ മലയാളത്തിന്റെ സ്വന്തം ചാനൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

ഭാഷാസ‌്നേഹികളുടെ കൂട്ടായ‌്മയിൽ മലയാളത്തിന്റെ സ്വന്തം ചാനൽ


മലപ്പുറം
മലയാള ഭാഷക്കും സാഹിത്യത്തിനുമായി സമ്പൂർണ ചാനൽ എന്ന സ്വപ‌്നം പൂവണിയുന്നു.   ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണിൽനിന്നാണ‌് തിരൂർ മലയാളം എന്ന പേരിലുള്ള ചാനൽ കേരളപ്പിറവിദിനത്തിൽ ആരംഭിക്കുന്നത‌്.  മഹാകവി വള്ളത്തോളിന്റെ  സമഗ്ര ജീവചരിത്രം ‘ലോകമേ തറവാട‌് ’  ആദ്യ സംപ്രേഷണം.

   ആദ്യഘട്ടമായി ഞായർ,  ബുധൻ ദിവസങ്ങളിലായി   ഓൺലൈൻ ചാനലായാണ‌് സംപ്രേഷണം. രാത്രി ഏഴുമതൽ  പത്തുവരെയാണ‌് സംപ്രേഷണ സമയം. നിലവിൽ മൊബൈൽ ആപ്പും തിരൂർ മലയാളം ബ്ലോഗ‌് സ‌്പോട്ട്. കോം എന്ന ബ്ലോഗുമുണ്ട‌്. ബ്ലോഗിലും മൊബൈൽ ആപ്പിലുമുള്ള ലിങ്കിലൂടെയാണ‌് ചാനൽ ലഭ്യമാവുക. സമ്പൂർണ ചാനലിനുള്ള ലൈസൻസിനായി  വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന‌്  അപേക്ഷ നൽകിയതായി ചാനൽ ഡയറക്ടർ ഡോ. അശോക‌് ഡിക്രൂസ‌് അറിയിച്ചു. യുജിസി മാതൃകയിലുള്ള ചാനലാണ‌് ലക്ഷ്യം.   സാഹിത്യവാർത്തകൾ, സംവാദങ്ങൾ, ഡോക്യുമെന്ററികൾ, പ്രശ‌്നോത്തരി, കവിതകളുടെ ദൃശ്യാവിഷ‌്കാരം എന്നിവ സംപ്രേഷണംചെയ്യും. 

  മലയാളം അധ്യാപകരുൾപ്പെടുന്ന ഭാഷാസ‌്നേഹികളുടെ കൂട്ടായ‌്മയായ ‘തിരൂർ മലയാള’മാണ‌് പിന്നിൽ. 4635 അധ്യാപകർ അംഗങ്ങളായ ‘തിരൂർ മലയാള’ത്തിനൊപ്പം അക്കാദമിക‌് പിന്തുണയുമായി തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുമുണ്ട‌്. ഇവിടുത്തെ വിദ്യാർഥികളാകും അവതാരകർ.

വാഴ‌്സിറ്റിയിലുള്ള, തുഞ്ചനും എം ടി വാസുദേവൻ നായരുമടക്കം അമ്പതോളം  സാഹിത്യാചാര്യന്മാരുടെ ഡോക്യുമെന്ററികളും ചാനലിന‌് മൂലധനമായുണ്ട‌്.  വ്യാഴാഴ‌്ച രാവിലെ  പത്തിന‌് മലയാള സർവകലാശാലയിലെ രംഗശാലയിൽ വൈസ‌് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ചാനൽ ലോഞ്ചിങ‌് നിർവഹിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2OffcX3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages