തിരുവനന്തപുരം
മണ്ഡല– മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിലേക്കുള്ള തീർഥാടകരുടെ സൗകര്യാർഥം കെഎസ്ആർടിസി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓരോ മിനിറ്റ‌്ഇടവിട്ട് നോൺ എസി ബസുകളും രണ്ട് മിനിറ്റ‌് ഇടവിട്ട് എസി ബസുകളും ഉൾപ്പെടെ ആകെ 250 ബസ‌് സർവീസ‌് നടത്തുമെന്ന‌് മന്ത്രി പറഞ്ഞു.
ഇത്തവണ കെഎസ്ആർടിസി മാത്രമാണ് നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് സർവീസ് നടത്തുന്നത്. 10 ഇലക്ട്രിക് ബസും റൂട്ടിൽ ഉണ്ടാകും. നവംബർ 16 മുതൽ നിലയ്ക്കൽ പമ്പ റൂട്ടിൽ തുടച്ചയായി സർവീസ് ആരംഭിക്കും. നിലയ്ക്കലിലും പമ്പയിലും കെഎസ്ആർടിസി വക പെയ്ഡ് ക്ലോക്ക് റൂം സംവിധാനം ഉണ്ടാകും. കെഎസ്ആർടിസി ടിക്കറ്റ് ഉള്ളവർക്ക് ഈ സൗകര്യം ലഭിക്കും.
എയർപോർട്ടിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും തീർഥാടകരെ സ്വീകരിച്ച് ശബരിമല ദർശനം കഴിഞ്ഞ് തിരികെ കൊണ്ടുവിടുന്നതരത്തിൽ അയ്യപ്പദർശന ടൂർ പാക്കേജ് ക്രമീകരിച്ചിട്ടുണ്ട്. ടൂർ പാക്കേജിന് കെഎസ്ആർടിസിയുടെ വെബ്‌സൈറ്റ് വഴി മുൻകൂർ ബുക്കിങ‌് നടത്താം.
യാത്രാമധ്യേ ബാത്ത്‌റൂം, ടോയ്‌ലറ്റ് സൗകര്യവും കൂടാതെ പമ്പാ യാത്രയിലും മടക്കയാത്രയിലും സൗജന്യമായി ഓരോ കുപ്പി കുടിവെള്ളവും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസിൽ മൊബൈൽ ചാർജിങ്, വൈഫൈ സംവിധാനമുണ്ടാകും. ക്യൂആർ കോഡോടുകൂടിയ ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനമാണ് നടപ്പാക്കുക. സെൻട്രൽ സെർവറുമായി ബന്ധപ്പെടുത്തിയതിനാൽ യാത്രക്കാരുടെ തിരക്കനുസരിച്ച് സർവീസ് ഓപ്പറേറ്റ് ചെയ്യാനാകും. പമ്പ നിലയ്ക്കൽ ചെയിൻ സർവീസിന് പൂർണമായും കമ്പ്യൂട്ടർവൽക്കരിച്ച ഓൺലൈൻ ടിക്കറ്റ് സംവിധാനമായിരിക്കും ഉണ്ടാകുക. ഓൺലൈൻ വെർച്വൽ ക്യൂ ടിക്കറ്റും കെഎസ്ആർടിസി യുടെ സൈറ്റിൽനിന്ന‌് ലഭിക്കും.
നിലയ്ക്കലിലും പമ്പയിലുമായി 15 ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടാകും. തുക അടച്ചോ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ഇവിടെനിന്ന‌് ടിക്കറ്റ് ലഭ്യമാകും. എല്ലാ ബുക്കിങ് കൗണ്ടറുകളിലും ഇ പോസ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. നോൺ എസി സർവീസുകൾക്ക് 40 രൂപയും എസി സർവീസുകൾക്ക് 75 രൂപയുമാണ‌് നിലയ്ക്കൽ പമ്പ ടിക്കറ്റ‌്നിരക്ക‌്. ചടങ്ങിൽ ശബരീദർശൻ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
from Kerala || Deshabhimani Online News https://ift.tt/2DfTelO
via IFTTT
No comments:
Post a Comment