ബാലഭാസ‌്കർ സഞ്ചരിച്ച വാഹനം വിദഗ‌്ധസംഘം പരിശോധിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

ബാലഭാസ‌്കർ സഞ്ചരിച്ച വാഹനം വിദഗ‌്ധസംഘം പരിശോധിച്ചു

തിരുവനന്തപുരം >വയലിനിസ്റ്റ‌് ബാലഭാസ‌്കറിന്റെ മരണത്തിൽ വിശദാന്വേഷണവുമായി പൊലീസ‌്. മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട‌് ബാലഭാസ‌്കറിന്റെ അച്ഛൻ മുഖ്യമന്ത്രിക്ക‌് പരാതി നൽകിയതിനെ തുടർന്നാണിത‌്.ശനിയാഴ‌്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നുള്ള വിദഗ‌്ധ സംഘം ബാലഭാസ‌്കറും കുടുംബവും സഞ്ചരിച്ച ഇന്നോവകാർ പരിശോധിച്ചു. അന്വേഷണ സംഘത്തിന്റെ നിർദേശത്തെ തുടർന്നാണ‌്  ഫോറൻസിക‌് മെഡിസിൻ സംഘം തലവനും ബാലഭാസ‌്കറിന്റെ മൃതദേഹം പോസ‌്റ്റുമോർട്ടം നടത്തിയ ഡോക്ടറും അടങ്ങിയ നാലംഗ സംഘം വാഹനം പരിശോധിച്ചത‌്. പരിശോധനയിൽനിന്ന‌് വാഹനത്തിലുണ്ടായിരുന്നവർ ഇരുന്നിരുന്ന സ്ഥാനം ഉൾപ്പെടെ കൃത്യമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ‌് പൊലീസ‌്.

അപകടമുണ്ടായപ്പോൾ ആദ്യം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ചിലരുടെ വിവരങ്ങളും പൊലീസിന‌് ലഭിച്ചു. അപകടമുണ്ടായ അതേസമയത്ത‌് ഇതുവഴി വാഹനത്തിൽ കടന്നുപോയവരാണിവർ. മറ്റുജില്ലക്കാരാണ‌് ഈ വാഹനത്തിൽ ഉണ്ടായിരുന്നത‌്. എയർപോർട്ടിലേക്കുള്ള യാത്രാമധ്യേയാണ‌് അപകടം ശ്രദ്ധയിൽപ്പെട്ടതും ഇവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതും. ഇവരിൽ ഒരാൾ ബാലഭാസ‌്കറിന്റെ മകൾ തേജസ്വിനി ബാലയെ ആശുപത്രിയിൽ എത്തിച്ച സംഘത്തിലുണ്ടായിരുന്നു. എന്നാൽ, പിന്നീട‌് ഇവരെ കുറിച്ച‌് വിവരമുണ്ടായില്ല. തുടർന്നുള്ള അന്വേഷണത്തിലാണ‌് ഇവരെ പറ്റിയുള്ള വിവരം പൊലീസ‌ിന‌് ലഭിച്ചത‌്. രണ്ടുദിവസത്തിനുള്ളിൽ ഇവരുടെ മൊഴിയെടുക്കും. ഡ്രൈവർ അർജുനെ ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ‌് സംഘം. ബാലഭാസ‌്കറിന്റെ ഭാര്യ ലക്ഷ‌്മിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

ബാലഭാസ‌്കറിന്റെ അച്ഛൻ നൽകിയ പരാതിയിൽ പരാമർശിക്കുന്ന പാലക്കാട്ടെ ആശുപത്രി കേന്ദ്രീകരിച്ചും  അന്വേഷണം ആരംഭിച്ചു. ആശുപത്രി അധികൃതരെ വിളിച്ചുവരുത്തും. ആശുപത്രിയുമായി ബാലഭാസ‌്കറിനുണ്ടായ സാമ്പത്തിക ഇടപാടുകളും അച്ഛൻ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2PVErUf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages