കോർപറേറ്റുകളെ വെല്ലാൻ കുടുംബശ്രീക്കായി: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

കോർപറേറ്റുകളെ വെല്ലാൻ കുടുംബശ്രീക്കായി: മുഖ്യമന്ത്രി


കോഴിക്കോട‌്
കോർപറേറ്റുകൾ കൈയടക്കിയിരുന്ന മാളുകൾ ഒരുക്കാൻ തങ്ങൾക്കും സാധ്യമാകുമെന്ന‌് കുടുംബശ്രീ തെളിയിച്ചുവെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  കുടുംബശ്രീ നേതൃത്വത്തിൽ ആരംഭിച്ച മഹിളാ മാൾ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.    നേരത്തെ മാളുകൾ കോർപറേറ്റുകൾക്ക‌് മാത്രം സാധ്യമാവുന്നതായിരുന്നു. കുടുംബശ്രീക്ക‌് ഇതാവുമോ എന്ന സംശയങ്ങളെ അസ്ഥാനത്താക്കി ലോകത്തെ വിസ‌്മയിപ്പിച്ച‌്  മഹിളാമാൾ സജ്ജമായി.  

കഴിയുന്നത്ര  മേഖലകളിൽനിന്നെല്ലാം സ‌്ത്രീകളെ ഒഴിവാക്കാൻ സ്ഥാപിത താൽപ്പര്യക്കാരും പിന്തിരിപ്പൻമാരും ശ്രമിക്കുന്ന കാലമാണിത‌്. ആരുടെയും പിന്നിലല്ല  തങ്ങളെന്ന‌്  ഇത്തരം സംരംഭങ്ങളിലൂടെ വനിതകൾ തെളിയിക്കുന്നു.   സ്ത്രീകൾ ആരുടെയും അടിമയായല്ല വളരേണ്ടത‌്.  സ്വന്തം കാലിൽനിന്ന‌് ജീവിക്കാനും യാത്രചെയ്യാനും ആശയങ്ങൾ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ‌് വേണ്ടത‌്. കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ സ‌്ത്രീകൾ ഇത‌് നേടിയെടുക്കുന്നു. വൈവിധ്യമാർന്ന തൊഴിൽ സംരംഭങ്ങൾക്ക‌് ഊന്നൽ നൽകുന്നതിന്റെ ദൃഷ‌്ടാന്തമാണ‌് ഈ സംരംഭം. തൊഴിൽ രംഗത്തെ ഏത‌് വെല്ലുവിളികളെയും  നേരിടാനാവുമെന്ന‌് വനിതകൾ തെളിയിച്ചു. രണ്ട‌് പതിറ്റാണ്ടായി പ്രാദേശിക വികസനത്തിൽ ശ്രദ്ധേയ സംഭാവനയാണ‌് കുടുംബശ്രീ നൽകുന്നത‌്.    പൂർണമായും  വനിതകൾ  നേതൃത്വം നൽകുന്ന ബൃഹത‌് സംരംഭങ്ങൾ  നാടിനും അഭിമാനമാണ‌്.  തുടർന്നും കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക‌് എല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൈക്രോ ബസാര്‍ കിച്ചണ്‍ മാര്‍ട്ട്, കഫേ റസ്റ്റോറന്റ് എന്നിവ മന്ത്രി എ സി മൊയ‌്തീൻ ഉദ‌്ഘാടനംചെയ‌്തു. ഫാമിലി കൗണ്‍സലിങ് സെന്റര്‍ മന്ത്രി കെ കെ ശൈലജയും ചോക്ലേറ്റ് കേക്ക് യൂണിറ്റ‌് മന്ത്രി എ കെ ശശീന്ദ്രനും ട്രെയിനിങ‌് സെന്റർ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഉദ‌്ഘാടനംചെയ‌്തു. വെബ് സൈറ്റ് ലോഞ്ചിങ‌് നടി സുരഭിലക്ഷ്മി നിർവഹിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2AlO3Nh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages