സോക്കർ പ്രതാപം വീണ്ടെടുക്കാൻ ‘കിക്ക് ഓഫ്'പദ്ധതിക്ക‌് തുടക്കമായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

സോക്കർ പ്രതാപം വീണ്ടെടുക്കാൻ ‘കിക്ക് ഓഫ്'പദ്ധതിക്ക‌് തുടക്കമായി


കണ്ണൂർ
കുരുന്നുപ്രായംമുതൽ ഫുട്‌ബോൾ പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം നൽകുന്ന ‘കിക്ക് ഓഫ്’ പദ്ധതിക്ക‌് തുടക്കമായി. പദ്ധതിയുടെ  സംസ്ഥാനതല ഉദ‌്ഘാടനം - കല്യാശേരി കെ പി ആർ ഗോപാലൻ സ‌്മാരക ഗവ. ഹയർസെക്കൻഡറി സ‌്കൂളിൽ  കായിക മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു.  ടി വി രാജേഷ‌് എം എൽഎ അധ്യക്ഷനായി.
  കിക്ക‌് ഓഫ‌് പരിശീലനത്തിന‌് തെരഞ്ഞെടുത്ത കല്യാശേരി കെ പി ആർ ഗോപാലൻ സ‌്മാരക ഗവ. ഹയർസെക്കൻഡറി സ‌്കൂൾ വിദ്യാർഥി ഗൗരിശങ്കറിന‌് സ‌്പോർടസ‌് കിറ്റും പന്തും നൽകിയായിരുന്നു ഉദ‌്ഘാടനം.  കായിക യുവജന കാര്യാലയം ഡയറക്ടർ സഞ‌്ജയകുമാർ റിപ്പോർട്ട‌് അവതരിപ്പിച്ചു. കായിക വകുപ്പ‌് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ ജയതിലക‌് സ്വാഗതവും അഡീഷണൽ ഡയറക്ടർ ബി അജിത‌്കുമാർ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കിയവർക്കുള്ള അവാർഡുകളും  മന്ത്രി  സമ്മാനിച്ചു.

സംസ്ഥാനത്തെ 18 സ‌്കൂളുകളിൽ 25 വീതം വിദ്യാർഥികൾക്കാണ് കിക്ക‌് ഓഫ‌് പരിശീലനം.  2007 ജനുവരി ഒന്നിനും 2008 ഡിസംബർ 31 നുമിടയിൽ ജനിച്ച ആൺകുട്ടികൾക്കാണ് അവസരം. വിദേശ പരിശീലകരുടെ സാങ്കേതിക സഹായം, പരിശീലന മത്സരങ്ങൾ, സ്‌പോർട്‌സ് കിറ്റ്, ഭക്ഷണം എന്നിവ ലഭ്യമാക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2TFWxYm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages