അക്രമത്തിന് നേതൃത്വം നല്‍കിയ രാജേഷ് സർക്കാർ ജീവനക്കാരന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 20, 2018

അക്രമത്തിന് നേതൃത്വം നല്‍കിയ രാജേഷ് സർക്കാർ ജീവനക്കാരന്‍


ശബരിമലയിൽ അക്രമത്തിന് നേതൃത്വംനൽകിയ ആര്‍ രാജേഷ്,  മലയാറ്റൂർ ആയുർവേദ ഡിസ‌്‌പെൻസറിയിൽ ഫാര്‍മസിസ്റ്റാണെന്ന് വ്യക്തമായി. ആർഎസ്എസ് നേതാവും സേവാഭാരതിയുടെ ജില്ലാസംഘാടകനുമായി പെരുമ്പാവൂരിൽ സജീവ സംഘടനാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന രാജേഷ് നിഷ‌്പക്ഷനായ അയ്യപ്പഭക്തനാണെന്നും രാഷ‌്ട്രീയബന്ധമില്ലെന്നുമാണ് ചാനലുകൾക്കുമുന്നിൽ അവകാശപ്പെട്ടത്. ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിൽ പരസ്യമായി റോഡിലിറങ്ങി വാഹനങ്ങൾ തടയാൻ നേതൃത്വം നൽകി. പ്രളയകാലത്ത് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്കു ആർഎസ്എസുകാരെ കൊണ്ടുവന്ന് ക്യാമ്പിന്റെ പ്രവർത്തനം അലങ്കോലപ്പെടുത്താൻ ശ്രമിച്ചു.

ക്യാമ്പംഗങ്ങൾ ഒന്നിച്ചെതിർത്തതിനെത്തുടർന്ന് പൊലീസെത്തിയാണ് രാജേഷിനേയും കൂട്ടരേയും ക്യാമ്പിൽനിന്ന് ഒഴിപ്പിച്ചത്. കാരാട്ടു പള്ളിക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന രാജേഷിന്റെ ഭാര്യ, വെങ്ങോലയിൽ ആയുർവേദ ഡിസ‌്പെൻസറിയിലെ ഫാർമസിസ്റ്റാണ്. തൊടുപുഴനിവാസിയായ രാജേഷ്, മുടിക്കലിൽ അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2QXcS9s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages