ശബരിമലയെ വർഗീയത വളർത്താൻ ദുരുപയോഗം ചെയ്യുന്നു: ഡോ. രാം പുനിയാനി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

ശബരിമലയെ വർഗീയത വളർത്താൻ ദുരുപയോഗം ചെയ്യുന്നു: ഡോ. രാം പുനിയാനി


തിരുവനന്തപുരം
ശബരിമലയെ വർഗീയത വളർത്താനുള്ള ആയുധമാക്കാനുള്ള ശ്രമമാണ‌് നടക്കുന്നതെന്ന‌് പ്രമുഖ എഴുത്തുകാരൻ ഡോ. രാം പുനിയാനി പറഞ്ഞു. ഉത്തരേന്ത്യയിൽ വർഗീയത വളർത്താൻ ഹിന്ദുത്വ ശക്തികൾക്ക‌് കഴിഞ്ഞു. ഇതേ ശ്രമമാണ‌് കേരളത്തിലും നടക്കുന്നത‌്. ഇതിന‌് ശബരിമലയെ വേദിയാക്കുകയാണ‌്. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പത്താമത് ദേശീയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾക്ക‌് തുടക്കം കുറിച്ച് ‘ജനാധിപത്യത്തിനുനേരെയുള്ള വെല്ലുവിളികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹൈന്ദവ രാഷ‌്ട്രമായാലും ഇസ്ലാം രാഷ‌്ട്രമായാലും ശൂദ്രനും സ‌്ത്രീക്കും സ്വാതന്ത്രമില്ല. പാകിസ്ഥാനിലെയും ഇന്ത്യയിലെയും മുൻ അനുഭവങ്ങൾ ഇതാണ‌് തെളിയിക്കുന്നത‌്. സ്വാതന്ത്രാനന്തര ഭാരതത്തിന്റെ മതേതര കാഴ‌്ചപ്പാട‌് സ‌്ത്രീക്ക‌് തുല്യനീതിയും അവകാശവും ഉറപ്പാക്കുന്നതിൽ കുറെയേറെ ജാഗ്രത കാട്ടി. എന്നാൽ, ആർഎസ‌്എസ‌് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ‌്ട്രത്തിൽ സ‌്ത്രീ വീണ്ടും അടിമയായിതന്നെ കഴിയേണ്ടിവരുമെന്ന മുന്നറിയിപ്പാണ‌് ശബരിമല പ്രശ‌്നത്തിലൂടെ വ്യക്തമാകുന്നത‌്. സ‌്ത്രീകൾക്ക‌് തുല്യത ലഭ്യമാക്കാൻ ഒരിക്കലും ഹിന്ദുത്വവാദികൾ അനുവദിച്ചിരുന്നില്ല. ഇതേ നിലപാട‌് തന്നെയാണ‌് ശബരിമല വിഷയത്തിലും സ്വീകരിക്കുന്നത‌്.

ഇന്ത്യൻ മൂല്യങ്ങളെല്ലാം ബ്രിട്ടീഷുകാരുടെതാണെന്നും മനുസ‌്മൃതി മുന്നോട്ടുവയ‌്ക്കുന്നവയാണ‌് പരിശുദ്ധ ഇന്ത്യൻ മൂല്യമെന്നുമാണ‌് ആർഎസ‌്എസ‌് വാദിക്കുന്നത‌്. ആർഎസ‌്എസ‌് നേതാവ‌് സുദർശനൻ ഇന്ത്യൻ സംസ‌്കാരം പാശ്ചാത്യ സംസ‌്കാരത്തിന്റെ ഭാഗമാണെന്ന‌് പരസ്യമായി പറയാൻ തയ്യാറായി. ഭാരതീയരെ ഹൈന്ദവ സംസ‌്കാരത്തിലേക്ക‌് മടക്കിക്കൊണ്ടുവരണമെന്നും ആഹ്വാനം ചെയ‌്തു. ഈ ഹൈന്ദവ സംസ‌്കാരത്തിലാണ‌് ശൂദ്രനും സ‌്ത്രീയും അടിമയായി പരിഗണിക്കപ്പെടുന്നതെന്നും രാം പുനിയാനി പറഞ്ഞു.

ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഹിന്ദുത്വ ദേശീയതയാണ‌്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനമാണ് ഏറ്റവും വലിയ അപകടം. സമൂഹത്തിലെ വൈകാരികമായ പ്രശ്നങ്ങളെ ആളിക്കത്തിച്ച് ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളെ തമസ്കരിക്കാനുള്ള ബോധപൂർവമായ ശ്രമം ഈ പ്രത്യയശാസ്ത്രം കൈയാളുന്ന ഭരണകൂടവും അതിന്റെ പിണിയാളുകളും നടത്തുന്നു.

രാമക്ഷേത്രവും ശബരിമലയും സമീപകാല ഉദാഹരണങ്ങളാണ്. ഇതിനെതിരെ ബോധപൂർവമായ ചെറുത്ത് നില്പ് ഉയരേണ്ടതുണ്ട്. തുല്യതക്ക് വേണ്ടിയുള്ള യാത്രയാണ് ജനാധിപത്യം എന്നിരിക്കെ ജാതി, ലിംഗ, വർഗപരമായ അസമത്വങ്ങളെ മറികടന്ന് ജനാധിപത്യത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ആത്യന്തികമായി വിജയം വരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ശ്രീകുമാർ അധ്യക്ഷനായി. രാം പുനിയാനിക്ക‌് ബെഫി മുൻ സംസ്ഥാന പ്രസിഡന്റ് പി വി ജോസ് ഉപഹാരം  കൈമാറി. ജില്ലാ സെക്രട്ടറി കെ പി ബാബുരാജ് സ്വാഗതവും ജില്ലാ പ്രസിഡന്റ് കെ ഹരികുമാർ നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2B2QDtf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages