വിശ്വാസം നിയമത്തിനും ശാസ‌്ത്രത്തിനും അതീതമാകരുത‌്: എസ‌്‌ ആർ പി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

വിശ്വാസം നിയമത്തിനും ശാസ‌്ത്രത്തിനും അതീതമാകരുത‌്: എസ‌്‌ ആർ പി


തിരുവനന്തപുരം
വിശ്വാസം നാട്ടിൽ നിലനിൽക്കുന്ന നിയമത്തിനും ശാസ‌്ത്രത്തിനും എതിരാകരുതെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള പറഞ്ഞു. ഇന്ന‌് നാം അനുഭവിക്കുന്ന വികാസസൗകര്യങ്ങൾ ശാസ‌്ത്രത്തിന്റെ സംഭാവനയാണ‌്. ശാസ‌്ത്രത്തോട‌് പുറംതിരിഞ്ഞുനിൽക്കുന്നത‌് നാടിനെ തകർച്ചയിലേക്ക‌് നയിക്കും. ശാസ‌്ത്രത്തിനും ജനാധിപത്യത്തിനും പുരോഗതിക്കും മതനിരപേക്ഷതയ‌്ക്കുമൊപ്പമാണ‌് സിപിഐ എം നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം കഴക്കൂട്ടം മണ്ഡലം ജനമുന്നേറ്റയാത്ര മെഡിക്കൽ കോളേജ‌് ജങ‌്ഷനിൽ ഉദ‌്ഘാടനംചെയ്യുകയായിരുന്നു എസ‌്‌ ആർ പി.

ശബരിമലവിഷയത്തിലും മുത്തലാഖ‌് വിഷയത്തിലും ക്രിസ‌്ത്യൻ പിന്തുടർച്ചാവകാശക്കേസിലും ഭരണഘടനയുടെ മൗലികാവകാശതത്വത്തിൽ നിന്നുകൊണ്ടാണ‌് സുപ്രീംകോടതി വിധി പറഞ്ഞത‌്. തങ്ങളുടെ വിശ്വാസങ്ങൾക്കനുസരിച്ചാകണം കോടതിവിധികൾ എന്ന‌് ഓരോ മതവിഭാഗവും ശഠിച്ചാൽ രാജ്യം ശിഥിലമാകും.  ശബരിമലപ്രശ‌്നത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത‌് തികഞ്ഞ രാഷ‌്ട്രീയസമരമാണ‌്. വിശ്വാസസംരക്ഷണം സമരത്തിന്റെ ലക്ഷ്യമേയല്ല. സുപ്രീംകോടതി വിധിയിൽ എതിർപ്പുണ്ടെങ്കിൽ അത‌് മറികടക്കാനുള്ള ഏകവഴി വീണ്ടും കോടതിയെ സമീപിക്കലാണ‌്. സംസ്ഥാന സർക്കാർ ഭരണഘടനാബാധ്യത നിറവേറ്റുക മാത്രമാണ‌് ചെയ്യുന്നത‌്. എന്നാൽ, ബിജെപിയും കോൺഗ്രസും സമരം ചെയ്യുന്നത‌് സംസ്ഥാന സർക്കാരിനും സിപിഐ എമ്മിനും എതിരെയാണ‌്. പന്ത്രണ്ടുവർഷത്തോളം നീണ്ട വ്യവഹാരത്തിൽ ഒരിക്കൽപ്പോലും ബിജെപിയോ കോൺഗ്രസോ കക്ഷി ചേർന്നിരുന്നില്ല. ഇപ്പോഴും അവർ കോടതിയെ സമീപിക്കാൻ തയ്യാറാകുന്നില്ല.  ഇതുതന്നെയാണ‌് ഇത‌് തികഞ്ഞ രാഷ‌്ട്രീയസമരമാണ‌് എന്നതിന്റെ പ്രധാന തെളിവ‌്.

കോടതിവിധി നടപ്പാക്കരുത‌് എന്നാവശ്യപ്പെട്ടാണ‌് സമരം. വിധി നടപ്പാക്കിയില്ലെങ്കിൽ അത‌് കോടതിയലക്ഷ്യമാകും. അപ്പോൾ ഭരണഘടനാലംഘനം നടത്തിയ സർക്കാർ രാജിവയ‌്ക്കണമെന്നാവശ്യപ്പെട്ട‌് സമരം ചെയ്യും. വലിയ കെണിയും കൊണ്ടാണ‌് ഇവർ നടക്കുന്നത‌്. അതിലേക്ക‌് ചാടിത്തരാൻ ഈ സർക്കാരോ എൽഡിഎഫോ തയ്യാറല്ല. വിശ്വാസസംരക്ഷണത്തിനുവന്നവർ ശബരിമല പൂങ്കാവനത്തെ കലാപഭൂമിയാക്കി മാറ്റുകയാണ‌് ചെയ‌്തത‌്.

രാജ്യത്തെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളെയും തകർക്കാനുള്ള ശ്രമമാണ‌് കേന്ദ്രസർക്കാർ നടത്തുന്നത‌്. പാർലമെന്റ‌്, കോടതികൾ, തെരഞ്ഞെടുപ്പ‌് കമീഷൻ എന്നിവയെല്ലാം ദുർബലമാക്കാനാണ‌് ശ്രമം. രാജ്യത്തെ കുറ്റാന്വേഷണ ഏജൻസിയിൽ പാർശ്വവർത്തികളെ നിയമിച്ച‌് നാണം കെടുത്തി. റിസർവ‌് ബാങ്കിന്റെ അധികാരം കവർന്നെടുക്കാനാണ‌് ഇപ്പോൾ ശ്രമിക്കുന്നത‌്–-എസ‌്‌ ആർ പി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2K1lVDq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages