ദളിതരെ പൂജാരിമാരാക്കിയ തീരുമാനം ചരിത്രപരം: ടി പത്മനാഭൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

ദളിതരെ പൂജാരിമാരാക്കിയ തീരുമാനം ചരിത്രപരം: ടി പത്മനാഭൻ


കോഴിക്കോട‌്
പട്ടികജാതിക്കാരെയും പട്ടികവർഗക്കാരെയും പൂജാരിമാരാക്കിയ  എൽഡിഎഫ‌് സർക്കാരിന്റെ തീരുമാനം ക്ഷേത്ര പ്രവേശന വിളംബര പ്രവേശനത്തേക്കാൾ പ്രധാനമാണെന്ന‌് എഴുത്തുകാരൻ ടി പത്മനാഭൻ പറഞ്ഞു. ഡിവൈഎഫ‌്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘ക്ഷേത്ര പ്രവേശന വിളംബര സ‌്മരണ’ പരിപാടി ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത‌് ക്ഷേത്ര പ്രവേശനവിളംബരത്തിന്റെ രണ്ടാംഘട്ടമാണ‌്.  

1936ൽ താഴ‌്ന്ന ജാതിക്കാരന‌് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അവസരമുണ്ടായി. എന്നാൽ ക്ഷേത്രത്തിൽ പൂജാരിയാക്കാൻ 2017 വരെ കാത്തിരിക്കേണ്ടിവന്നു. ആ ചരിത്രപരമായ തീരുമാനം എടുത്ത മുഖ്യമന്ത്രി പിണറായി വിജയനെയും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെയും ബഹുമാനിക്കുന്നു. അവരെ ഈ കാരണത്താൽ പരസ്യമായി ആദരിക്കുന്നു.

വിശ്വാസത്തിന്റെ പേരിൽ ധാരാളം ലഹളകൾ നടക്കുന്ന സമയമാണിത‌്. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള അതിർത്തി അതിലോലമാണ‌്. വിശ്വാസം അന്ധവിശ്വാസമാക്കാൻ വലിയ പ്രയാസമില്ല. വിശ്വാസം ഉള്ളവർ ശബരിമലക്ക‌് പോകട്ടെ, വിശ്വാസമില്ലാത്തവർ പോകണ്ട‌. അരുവിപ്പുറത്ത‌് ശ്രീനാരായണഗുരു ഈഴവ ശിവനെ പ്രതിഷ‌്ഠിച്ചപ്പോൾ പലരും അത‌് ശരിയാണോയെന്ന‌് ചോദിച്ചു. നാം ഈഴവ ശിവനെയാണ‌് പ്രതിഷ‌്ഠിച്ചതെന്നാണ‌് ശ്രീനാരായണ ഗുരു മറുപടി പറഞ്ഞത‌്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഏറ്റവും സ‌്ഫോടനാത്മകമായ വാക്കാണിത‌്. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന‌്  കരുത്ത‌് പകർന്ന  വാക്കാണിതെന്നും പത്മനാഭൻ പറഞ്ഞു. കെ രാജേഷ‌് അധ്യക്ഷനായി. എസ‌് സതീഷ‌് അധ്യക്ഷനായി. ടി പത്മനാഭന‌് ഡിവൈഎഫ‌്ഐയുടെ ഉപഹാരം സംസ്ഥാന സെക്രട്ടറി എം സ്വരാജ‌് എംഎൽഎ സമ്മാനിച്ചു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2JYqHli
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages