മണ്‍വിള പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപിടുത്തം അട്ടിമറിയെന്ന് സൂചന; രണ്ട് ജീവനക്കാര്‍ പിടിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

മണ്‍വിള പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപിടുത്തം അട്ടിമറിയെന്ന് സൂചന; രണ്ട് ജീവനക്കാര്‍ പിടിയില്‍

തിരുവനന്തപുരം > മണ്‍വിള പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപിടുത്തം അട്ടിമറിയെന്ന് സൂചന. സംഭവത്തില്‍ രണ്ട് ജീവക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫാക്ടറയിലെ ജീവനക്കാരായ ഇവര്‍ ലൈറ്റര്‍ ഉപയോഗിച്ച് വേസ്റ്റ് പ്ലാസ്റ്റിക്കിന് തീ കൊടുത്തതായാണ് വിവരം.

ചിറന്‍കീഴ്, കഴക്കൂട്ടം സ്വദേശികളായ ഇവരുടെ ശമ്പളം മാനേജ്‌മെന്റ് വെട്ടികുറച്ചിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് തീകൊളുത്തിയതെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല തീപിടുത്തത്തിന് കാരണമെന്ന് അഗ്നിശമനസേന വിഭാഗം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ വിശദമായ പൊലീസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സംശയം തോന്നിയ രണ്ട് ജീവനക്കാരെ പൊലീസ്  കസ്റ്റഡിയിലെടുത്തത്. ഇലക്ട്രിക് വിഭാഗത്തിന്റെ സ്ഥിരീകരണത്തിന് ശേഷം മാത്രമെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തു.

കഴിഞ്ഞ മാസം 30 ന്  രാത്രി 7മണിയോടെയാണ് ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്കിന്റെ നിര്‍മാണ യൂണിറ്റിന് തീ പിടിച്ചത്. നാലു നിലയുള്ള കെട്ടിടവും അതിനുള്ളിലുണ്ടായിരുന്ന ഉല്‍പന്നങ്ങളും പൂര്‍ണമായും കത്തിയമര്‍ന്നു. സമീപ ജില്ലകളില്‍ നിന്നുള്ള യൂണിറ്റുകളടക്കം മുപ്പതോളം അഗ്നിശമന സേനാ വിഭാഗവും വിമാനത്താവളത്തില്‍ നിന്നുള്ള പമ്പര്‍ യൂണിറ്റും എത്തിയാണ് തീയണച്ചത്. ആറു മണിക്കൂര്‍ നേരമാണ് നിയന്ത്രണ വിധേയമാവാതെ തീ ആളികത്തിയത്. 40 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് കരുതുന്നത്.

 



from Kerala || Deshabhimani ​Online ​News https://ift.tt/2RMaZwa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages