കാഞ്ഞങ്ങാട് > കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ചരിത്ര വിജയം. 46 ല്‍ 28 സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എന്‍എസ്‌യു, എഎസ്എ, എംഎസ്എഫ് സഖ്യത്തിനെതിരെ ഒറ്റക്ക് മത്സരിച്ചാണ് എസ്എഫ്‌ഐയുടെ വിജയം. വിദ്യാഭ്യാസത്തെ കാവിവവല്‍ക്കരിക്കുന്ന ആര്‍എസ്എസ് അജന്‍ഡക്കെതിരെ വിദ്യാര്‍ഥിപക്ഷത്തുനിന്ന് എസ്എഫ്‌ഐ നടത്തിയ ഐതിഹാസിക സമരങ്ങളുടെയുംകൂടി വിജയമാണിത്.
പോണ്ടിച്ചേരി സര്‍വകലാശാലയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. സഖ്യമൊന്നുമില്ലാതെ എസ്എഫ്ഐ ഒറ്റയ്ക്ക് മത്സരിച്ച സ്റ്റുഡന്റ്സ് കൗണ്‍സിലില്‍ 11ല്‍ പത്ത് സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമടക്കം മേജര്‍ സീറ്റുകലില്‍ ഉജ്വല വിജയമാണ് എസ്എഫ്ഐ നേടിയത്.
from Kerala || Deshabhimani Online News https://ift.tt/2PMVN4S
via IFTTT
No comments:
Post a Comment