ആലപ്പുഴ > 66-ാമത് നെഹ്റുട്രോഫി ജലോത്സവം ശനിയാഴ്ച പുന്നമടക്കായലില്‍ നടക്കും. ചുണ്ടന്, ഇരുട്ടുകുത്തി, വെപ്പ്, ചുരുളന്‍, തെക്കനോടി വിഭാഗങ്ങളിലായി 81 കളിവള്ളങ്ങള്‍ ഇക്കുറി മാറ്റുരയ്ക്കും. അഞ്ച് ഹീറ്റ്സുകളിലായി 25 ചുണ്ടന് വള്ളങ്ങളാണ് മത്സരിക്കുക. എല്ലാവര്‍ഷവും ആഗസ്തിലെ രണ്ടാംശനിയാഴ്ച നടക്കുന്ന ജലോത്സവം ഇത്തവണ പ്രളയക്കെടുതിയെ തുടര്‍ന്നാണ് നവംബറിലേക്ക് മാറ്റിയത്.
ചുണ്ടന്‍വള്ളങ്ങളുടെ മാസ്ഡ്രില്ലിനുശേഷം പകല്‍ രണ്ടിന് ഗവര്‍ണര്‍ പി സദാശിവം ജലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി ടി എം തോമസ് ഐസക് അധ്യക്ഷനാകും. മന്ത്രി ജി സുധാകരന് മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വിശിഷ്ടാതിഥിയാണ്. കേരള ബ്ലാസ്റ്റേഴ്സും അല്ലു അര്‍ജുനും വള്ളംകളിക്ക് ആവേശം പകരാന്‍ എത്തുന്നുണ്ട്. പകല്‍ 11 മുതല്‍ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങും. എല്ലാവിഭാഗങ്ങളുടെയും ഫൈനല്‍ പോരാട്ടം ഉച്ചയ്ക്കുശേഷമാണ്.
from Kerala || Deshabhimani Online News https://ift.tt/2qFuGdI
via IFTTT
No comments:
Post a Comment