കോഴിക്കോട‌് > ഡിവൈഎഫ‌്ഐ 14–-ാം സംസ്ഥാന സമ്മേളനത്തിന്റെ പതാക, കൊടിമര, ദീപശിഖാ റാലികൾ ശനിയാഴ‌്ച ആരംഭിക്കും. പതാകജാഥ കൂത്തുപറമ്പ‌് രക്തസാക്ഷി ചത്വരത്തിൽനിന്ന‌് ആരംഭിക്കും. മുൻ സംസ്ഥാന സെക്രട്ടറി എം വി ജയരാജൻ ജാഥാ ക്യാപ‌്റ്റൻ സംസ്ഥാന ട്രഷറർ പി ബിജുവിന‌് പതാക കൈമാറും. നാദാപുരം ഷിബിൻ രക്തസാക്ഷി മണ്ഡപത്തിൽനിന്ന‌് ദീപശിഖാ ജാഥ കേന്ദ്ര കമ്മിറ്റിയംഗം വി പി റെജീന നയിക്കും. മുൻ സംസ്ഥാന സെക്രട്ടറി എ പ്രദീപ‌്കുമാർ എംഎൽഎ ദീപശിഖ കൈമാറും. കൊടിമര ജാഥ ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന‌് ആരംഭിക്കും. ജാഥാ ക്യാപ‌്റ്റൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ‌് കെ സജീഷിന‌് മുൻ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ‌് എംഎൽഎ കൊടിമരം കൈമാറും. മൂന്നു ജാഥകളും ശനിയാഴ‌്ച വൈകിട്ട‌് ആറിന‌് വടകര കോട്ടപ്പറമ്പിൽ എത്തിച്ചേരും. തുടർന്ന‌് നടക്കുന്ന പൊതുയോഗം സംസ്ഥാന സെക്രട്ടറി എം സ്വരാജ‌് എംഎൽഎ ഉദ‌്ഘാടനം ചെയ്യും.
ഞായറാഴ‌്ച രാവിലെ മൂന്ന‌് ജാഥകളും വടകരയിൽനിന്ന‌് പ്രയാണം ആരംഭിക്കും. നൂറു കണക്കിന‌് അത‌്‌ലറ്റുകളും ബാൻഡ‌് വാദ്യവും ജാഥക്കൊപ്പമുണ്ടാകും. വൈകിട്ട‌് ആറിന‌് പൊതുസമ്മേളന നഗരിയായ കോഴിക്കോട‌് കടപ്പുറത്ത‌് (ഫിദൽ കാസ‌്ട്രോ നഗർ) പതാക, കൊടിമര, ദീപശിഖാ ജാഥകൾ സംഗമിക്കും. തുടർന്ന‌് സ്വാഗതസംഘം ചെയർമാൻ പി മോഹനൻ പതാക ഉയർത്തും.
തിങ്കളാഴ‌്ച രാവിലെ 10ന‌് രക്തസാക്ഷി നഗറിൽ(ടഗോർ സെന്റിനറി ഹാൾ) ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമപ്രവർത്തകൻ പി സായിനാഥ‌് ഉദ‌്ഘാടനം ചെയ്യും. അഞ്ച‌് ട്രാൻസ‌്ജെൻഡർ പ്രതിനിധികൾ ഉൾപ്പെടെ 623 പേർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രതിനിധികളിൽ 136 പേർ വനിതകളാണ‌്. സമ്മേളനത്തിന‌് സമാപനം കുറിച്ച‌് 14ന‌് വൈകിട്ട‌് നാലിന‌് ഫിദൽ കാസ‌്ട്രോ നഗറിൽ(കോഴിക്കോട‌് കടപ്പുറം) ലക്ഷം പേർ അണിനിരക്കുന്ന യുവജന റാലി നടക്കും. റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും. ഡിവൈഎഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് പി എ മുഹമ്മദ‌് റിയാസ‌്, ജനറൽ സെക്രട്ടറി അവോയ‌് മുഖർജി എന്നിവർ സംസാരിക്കും.
from Kerala || Deshabhimani Online News https://ift.tt/2FfgtOD
via IFTTT
No comments:
Post a Comment