തിരുവനന്തപുരം > ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ചു. ബുധനാഴ്ച അർധരാത്രിക്ക് ശേഷം ചുഴലിക്കാറ്റ് തമിഴ്നാട് – പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കും. വ്യാഴാഴ്ച വൈകിട്ടോടെ കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ.
കരയോടടുക്കുമ്പോൾ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയായിരിക്കും വേഗത. ചെന്നൈയിൽ ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ല. എന്നാകനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരമടക്കമുള്ള തെക്കൻ ജില്ലകളിലും മഴ ലഭിക്കും. ചെന്നൈക്ക് 690 കിലോമീറ്ററും നാഗപട്ടണത്തിന് 790 കിലോമീറ്ററും അകലെയാണ് നിലവിൽ ചുഴലിക്കാറ്റിന്റെ സ്ഥാനം.
from Kerala || Deshabhimani Online News https://ift.tt/2qKRetK
via IFTTT
No comments:
Post a Comment