ജില്ലാ കേന്ദ്രങ്ങളിൽ സെമിനാർ; 26ന‌് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുക: സിപിഐ എം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

ജില്ലാ കേന്ദ്രങ്ങളിൽ സെമിനാർ; 26ന‌് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുക: സിപിഐ എം

തിരുവനന്തപുരം > നവംബർ 26 ഭരണഘടനാസംരക്ഷണ ദിനമായി ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു. ഇന്ത്യൻ ഭരണഘടനയുടെ കരട‌് ഭരണഘടനാ നിർമാണസമിതി അംഗീകരിച്ച ദിവസമാണ‌് 26.
 ഭരണഘടനയുടെ ഗുണപരമായ നിലപാടുകളെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ്‌ ആർഎസ‌്എസ‌് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്‌. മതനിരപേക്ഷത, പാർലമെന്ററി ജനാധിപത്യം, ഫെഡറലിസം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാനുള്ള ബോധപൂർവമായ പരിശ്രമമാണ്‌ നടക്കുന്നത്‌. 

സ്വാതന്ത്ര്യസമരത്തിന്‌ വ്യത്യസ്‌ത ധാരകളുണ്ടായിരുന്നു. അവയുടെ ഗുണപരമായ കാഴ്‌ചപ്പാടുകളെ സ്വാംശീകരിച്ചാണ്‌ ഭരണഘടന രൂപീകരിച്ചത്‌. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഉയർന്നുവന്ന വ്യത്യസ്‌ത കാഴ്‌ചപ്പാടുകളെയും ആധുനിക ജനാധിപത്യത്തിന്റെ കാഴ്‌ചപ്പാടുകളെയും ഉൾക്കൊണ്ട‌് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്‌ ഇതിലെ കാഴ്‌ചപ്പാടുകൾ രൂപീകരിക്കപ്പെട്ടത്‌.

സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിൽ പങ്കാളിത്തമില്ലാതിരുന്ന ആർഎസ‌്എസിന‌് അതുകൊണ്ടുതന്നെ ദേശീയപ്രസ്ഥാനത്തിന്റെ ഇത്തരം മൂല്യങ്ങളെ അംഗീകരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായി. എന്നാൽ, അതൊക്കെ ജനാധിപത്യ ബോധത്തോടുകൂടി കാണാനും സംവാദങ്ങളിൽ ഏർപ്പെടാനും അക്കാലത്തെ ഇന്ത്യൻ ദേശീയനേതൃത്വത്തിന്‌ കഴിഞ്ഞിരുന്നു. ഭരണഘടനയെ അംഗീകരിക്കേണ്ടെന്നും അത്‌ കേവലം അംബേദ്‌കർ സ്‌മൃതിയാണെന്നും വേണ്ടത്‌ മനുസ്‌മൃതിയാണെന്നും ബിജെപി മുദ്രാവാക്യം ഉയർത്തിക്കഴിഞ്ഞു.

വർണാശ്രമ ധർമത്തെ അടിസ്ഥാനപ്പെടുത്തിയ ഹിന്ദുത്വ പ്രത്യയശാസ്‌ത്രമാണ്‌ അവർ മുന്നോട്ടുവയ്‌ക്കുന്നത്‌. ജനാധിപത്യ മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കാനാണ്‌ അവർ ശ്രമിക്കുന്നത്‌. മനുവാദികളുടെ അഴിഞ്ഞാട്ടം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയ കലാപങ്ങളായി സമാധാനം തകർക്കുകയാണ്‌.  അംബേദ്‌കർ ഭയപ്പെട്ടത്‌ പലതും ഇപ്പോൾ സംഭവിക്കുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കേന്ദ്രം കവരുന്നു, ന്യൂനപക്ഷങ്ങളും ദളിതരും വ്യാപകമായി അക്രമിക്കപ്പെടുന്നു, സാമൂഹ്യനീതിക്ക്‌ യാതൊരു പരിഗണനയും നൽകാതെ ശതകോടിശ്വരന്മാരുടെ താൽപ്പര്യം സംരക്ഷിക്കാനായി പുതിയ നിയമനിർമാണങ്ങളുണ്ടാക്കുന്നു. ഇതൊക്കെ ഇന്ത്യയെന്ന മതനിരപേക്ഷരാജ്യത്തിന്റെ അടിത്തറ തകർക്കുന്നതിലേക്കാണ്‌ എത്തിച്ചേരുക. ഭരണഘടന സംരക്ഷിക്കുകയെന്നത്‌ ഉജ്വലമായ ദേശീയ പ്രസ്ഥാനത്തിൽ അഭിമാനംകൊള്ളുന്ന സകലമനുഷ്യരുടെയും കടമയാണ്‌. ജില്ലാ കേന്ദ്രങ്ങളിൽ സെമിനാറുകൾ, പ്രഭാഷണങ്ങൾ എന്നിവയും  ഭരണഘടനാ സംരക്ഷണ പ്രചാരണവും സംഘടിപ്പിക്കും. പരിപാടികൾ വിജയിപ്പിക്കാൻ സംസ്ഥാന സെക്രട്ടറിയറ്റ്‌  അഭ്യർഥിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2Fxde5B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages