സുനിൽ പി ഇളയിടത്തിന‌് വധഭീഷണി: അന്വേഷണം തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

സുനിൽ പി ഇളയിടത്തിന‌് വധഭീഷണി: അന്വേഷണം തുടങ്ങി

കൊച്ചി > എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടത്തിനെതിരെ നവമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ സൈബർ പൊലീസ‌് അന്വേഷണം തുടങ്ങി. ഇതുസംന്ധിച്ച‌് വടക്കൻ പറവൂർ പൊലീസിൽ പരാതിയുണ്ട‌്. സുനിൽ പി ഇളയിടത്തിന്റെ മൊഴി എടുത്തശേഷം കേസ‌് എടുക്കുമെന്ന‌് പൊലീസ‌് അറിയിച്ചു.

സംഘപരിവാർനിയന്ത്രിത ഫേസ്‌ബുക്ക്‌ പേജ്‌ ‘സുദർശനം’ തുടങ്ങിവച്ച വിദ്വേഷപ്രചാരണം ഏറ്റെടുത്ത ശ്രീവിഷ്‌ണു എന്ന ആർഎസ്‌എസ്‌ പ്രവർത്തകനാണ്‌ കൊലവിളിയുമായി രംഗത്തെത്തിയത്‌. ‘ഇവനെ കണ്ടാൽ കല്ലെറിഞ്ഞുകൊന്നേക്കണം...’ എന്നായിരുന്നു ‘സുദർശനം’ പേജിന്റെ പോസ്റ്റ്‌ ഷെയർചെയ്‌ത‌് ശ്രീവിഷ്‌ണു ഫേസ്‌ബുക്കിലൂടെ ആഹ്വാനംചെയ്‌തത്‌. അടൂർ സ്വദേശിയായ ഇയാൾ അബുദാബിയിൽ ജോലിചെയ്യുന്ന പ്രവാസിയാണെന്നാണ്‌  പ്രൊഫൈലിൽനിന്നു ലഭിക്കുന്ന വിവരം.
ഇളയിടത്തിന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിമാറ്റി അദ്ദേഹം, ഹിന്ദുസമൂഹത്തിനെതിരെ സംസാരിക്കുന്നു എന്നു മുദ്രകുത്തിയാണ്‌ സുദർശനം പേജ്‌ വിദ്വേഷപ്രചാരണം കൊഴുപ്പിക്കുന്നത്‌. ഈ പോസ്റ്റിനുതാഴെയും തെറിവിളിയും അക്രമാഹ്വാനവുമായി നിരവധി കമന്റുകളുമുണ്ട‌്.

ശബരിമല വിഷയത്തിലെ സംഘപരിവാറിന്റെ ഗൂഢലക്ഷ്യങ്ങൾ തുറന്നുകാട്ടി സുനിൽ പി ഇളയിടം നിരവധി വേദികളിൽ പ്രസംഗിക്കുകയും ചാനൽചർച്ചകളിൽ സംസാരിക്കുകയും ചെയ്‌തിരുന്നു. ഇതാണ്‌ സംഘപരിവാർ അദ്ദേഹത്തെ ഹിന്ദുവിരുദ്ധനെന്ന്‌ മുദ്രകുത്തി വിദ്വേഷപ്രചാരണവുമായി രംഗത്തെത്താൻ കാരണം. 



from Kerala || Deshabhimani ​Online ​News https://ift.tt/2zPTeox
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages