നിലയ‌്ക്കലിൽ സംഘർഷം ഉണ്ടാക്കിയതിന് അറസ്റ്റിലായ അഭിഭാഷകന്റെ ജാമ്യാപേക്ഷ ഹൈക്കോടതി കൂടുതൽ വാദത്തിനായി മാറ്റി. ഒക്ടോബർ 17ന് നിലയ‌്ക്കലിൽ ഉണ്ടായ ആക്രമണത്തിൽ കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾ തകർക്കുകയും പൊലീസിനെ ആക്രമിക്കുകയുംചെയ്ത കേസിൽ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്റെ ജാമ്യഹർജിയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ പരിഗണിച്ചത്.
പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രതിയെ തിരിച്ചറിഞ്ഞ സാക്ഷികളുടെ മൊഴികളുണ്ടെന്നും വീഡിയോദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ ദൃശ്യങ്ങൾ ഹാജരാക്കാമെന്നും പൊലീസ് ബോധിപ്പിച്ചു. പൊലീസ് വീഡിയോഗ്രഫർ പകർത്തിയ ദൃശ്യങ്ങൾ ജില്ലാ കലക്ടർക്ക് കൈമാറിയിട്ടുണ്ട്.മണ്ഡല - മകരവിളക്കുകാലത്ത് പ്രതിയെ ജയിൽമോചിതനാക്കിയാൽ കുറ്റകൃത്യം ആവർത്തിക്കാനിടയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. ആയിരത്തോളം പേർ നിയമവിരുദ്ധമായി സംഘംചേർന്ന് അതിക്രമം കാട്ടുകയും പൊലീസിനെ ആക്രമിക്കുകയുമായിരുന്നുവെന്നു പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ കേസിലെ 17–-ാം പ്രതിയാണ‌്. ആക്രമണത്തിൽ 13.26 ലക്ഷത്തിന്റെ പൊതുമുതൽ നശിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട വസ്തുതകൾ കോടതിയെ അറിയിക്കാൻ പ്രോസിക്യൂഷന് കോടതി നിർദേശം നൽകി.
from Kerala || Deshabhimani Online News https://ift.tt/2znXMlW
via IFTTT
No comments:
Post a Comment