തിരുവനന്തപുരം
ശബരിമല സംഭവവുമായി ബന്ധപ്പെട്ട‌് ചില പൊലീസ‌് ഉദ്യോഗസ്ഥരെ മതവും ജാതിയും പറഞ്ഞ‌് ഭീഷണിപ്പെടുത്തുന്നത‌് സേനയെ മതപരമായി വിഭജിക്കാനും പൊലീസ‌് സംവിധാനത്തെ ഭയപ്പെടുത്താനുമാണെന്ന‌് ഐപിഎസ‌് അസോസിയേഷൻ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങൾ വഴിയും ചിലർ നേരിട്ടും നടത്തുന്ന ഇത്തരം ആക്രമണങ്ങൾ നിയമവാഴ‌്ചയും കേരളത്തിന്റെ ജനാധിപത്യ സംവിധാനവും തകർക്കുന്നതാണ‌്.
അതിനാൽ ഇത്തരം നീക്കങ്ങളെ ശക്തമായ അപലപിക്കാൻ സമൂഹം കൂടി രംഗത്തുവരണമെന്നും അസോസിയേഷൻ പ്രമേയത്തിലൂടെ പറഞ്ഞു.
സേനയിലെ ചില ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ‌് ആക്രമണം നടത്തുന്നത‌്. മോശം വാക്കുകളാണ‌് പറയുന്നത‌്. അത്തരം വാക്കുകൾ പറയുന്നവരുടെ സ്വഭാവമാണ‌് വെളിപ്പെടുത്തുന്നത‌്. എന്നാൽ ഭയപ്പെടുത്തി തങ്ങളെ നിയമപാലനത്തിൽനിന്ന‌് പിന്തിരിപ്പിക്കാമെന്ന‌് ആരും കരുതേണ്ടതില്ല. ജോലി ചെയ്യുന്ന പൊലീസ‌് ഉദ്യോഗസ്ഥർക്കെതിരെ ഇത്തരം നീക്കം നടത്തുന്നത‌് ഖേദകരമാണ‌്–- പ്രമേയത്തിൽ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2SIVqaa
via IFTTT
No comments:
Post a Comment