ത്രിവേണിമുതൽ പമ്പ ബസ‌് സ‌്റ്റേഷൻവരെ കെഎസ‌്ആർടിസി സൗജന്യ സർവീസ‌് നടത്തും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

ത്രിവേണിമുതൽ പമ്പ ബസ‌് സ‌്റ്റേഷൻവരെ കെഎസ‌്ആർടിസി സൗജന്യ സർവീസ‌് നടത്തും


തിരുവനന്തപുരം
മണ്ഡല–- മകരവിളക്ക‌് സീസണിൽ ത്രിവേണിമുതൽ പമ്പ കെഎസ‌്ആർടിസി ബസ‌് സ‌്റ്റേഷൻ വരെ കെഎസ‌്ആർടിസി സൗജന്യ ഷട്ടിൽ സർവീസ‌് നടത്തും. കഴിഞ്ഞ സീസണിൽ ത്രിവേണിയിൽനിന്ന‌് പമ്പ ബസ‌് സ‌്റ്റേഷനിലേക്ക‌് പത്ത‌് രൂപ നിരക്കിലായിരുന്നു കെഎസ‌്ആർടിസി സർവീസ‌് നടത്തിയിരുന്നത‌്. എന്നാൽ, ഈ വർഷം ഈ സർവീസ‌് പൂർണമായും സൗജന്യമായി നടത്തുമെന്ന‌് കെഎസ‌്ആർടിസി സിഎംഡി അറിയിച്ചു.

നിലയ‌്ക്കലിൽനിന്ന‌് പമ്പ ത്രിവേണിവരെ ചെയിൻ സർവീസ‌് നടത്തുന്ന ബസുകൾ സാധാരണ നിലയിൽ ത്രിവേണിവരെ പോകും. എന്നാൽ, മറ്റ‌്
സ്ഥലങ്ങ‌ളിൽനിന്നുവരുന്ന ദീർഘദൂര ബസുകൾ ബസ‌് സ‌്റ്റേഷൻ വരെയേ പോകുമായിരുന്നുള്ളൂ. അതുമാറ്റി ദീർഘദൂര സർവീസുകളും ത്രിവേണി വരെ സർവീസ‌് നടത്തി യാത്രക്കാരെ ഇറക്കിയശേഷം പമ്പ കെഎസ‌്ആർടിസി ബസ‌് സ‌്റ്റാൻഡിലേക്ക‌് തിരികെവരും. പമ്പയിൽനിന്ന‌് ത്രിവേണിയലേക്ക‌് അധിക നിരക്ക‌് ഈടാക്കുകയുമില്ല. കോർപറേഷന്റെ സ്വന്തം ഫണ്ടിൽനിന്ന‌് തുക വകയിരുത്തിയാണ‌് സൗജന്യ സർവീസ‌് നടത്തുകയെന്നും കെഎസ‌്ആർടിസി അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2zmROS3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages