തിരുവനന്തപുരം > ട്രാൻസ‌്ജെൻഡർ വിദ്യാർഥികൾക്ക‌് താമസസൗകര്യത്തിനായി സർക്കാർ മാസം 4000 രൂപ നൽകും.
കുടുംബത്തിന്റെ പിന്തുണ നഷ്ടപ്പെട്ട‌് താമസിക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക‌് ഈ സഹായം ഏറെ ഗുണം ചെയ്യും. താമസസൗകര്യത്തിന്റെ അഭാവത്തിൽ സ‌്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽനിന്ന‌് ട്രാൻസ‌്ജെൻഡറുകൾ കൊഴിഞ്ഞുപോകുന്ന സാഹചര്യവുമുണ്ട‌്.
ഇതെത്തുടർന്നാണ‌് കൊഴിഞ്ഞുപോക്ക‌് അവസാനിപ്പിക്കാനും വിദ്യാഭ്യാസം പൂർത്തിയാക്കാനുമായി താമസസൗകര്യം ഇല്ലാത്ത ട്രാൻസ‌്ജെൻഡറുകളെ സഹായിക്കാൻ സാമൂഹ്യനീതിവകുപ്പ‌് തീരുമാനിച്ചത‌്. സർക്കാർ, എയ‌്ഡഡ‌്, അൺ എയ‌്ഡഡ‌്, സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക‌് സഹായത്തിന‌് അപേക്ഷിക്കാം.
ട്രാൻസ‌്ജെൻഡറാണെന്ന‌് സ്വയം സാഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ‌് സഹിതമാണ‌് അപേക്ഷിക്കേണ്ടത‌്. നേരത്തെ ട്രാൻസ‌്ജെൻഡർ വിദ്യാർഥികൾക്ക‌് ഫീസ‌്, പഠനോപകരണങ്ങൾ എന്നിവയ‌്ക്ക‌് സ‌്കോളർഷിപ് അനുവദിച്ചിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2QfwEN6
via IFTTT
No comments:
Post a Comment