ചക്കുളത്തുകാവ‌് പൊങ്കാല 23ന് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

ചക്കുളത്തുകാവ‌് പൊങ്കാല 23ന്


കൊച്ചി
ആലപ്പുഴ ചക്കുളത്തുകാവ്  ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 23ന് നടക്കുമെന്നു സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ ഒമ്പതിന‌് ആധ്യാത്മികസംഗമം രാധാകൃഷ്ണൻനമ്പൂതിരി ഉദ്ഘാടനംചെയ്യും. പൊങ്കാലയുടെ ഉദ്ഘാടനം ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിക്കും.

വൈകിട്ട് 5.30ന‌് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പൊലീസ് മേധാവി ലോക‌്നാഥ‌് ബെഹ്റ ഉദ്ഘാടനംചെയ്യും. കൊടിക്കുന്നേൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ക്ഷേത്രകാര്യദർശി മണിക്കുട്ടൻനമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റർ കെ കെ ഗോപാലകൃഷ്ണൻനായർ, രമേശ് ഇളമൺ നമ്പൂതിരി, അജിത് പിഷാരത്ത്, ഉത്സവക്കമ്മിറ്റി സെക്രട്ടറി സന്തോഷ് ഗോകുലം തുടങ്ങിയവർ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2ztoAB0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages