പ്രളയത്തെ അതിജീവിച്ച ടൂറിസത്തിന‌് കൈത്താങ്ങായി പുരവള്ളങ്ങളുടെ മഹാറാലി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

പ്രളയത്തെ അതിജീവിച്ച ടൂറിസത്തിന‌് കൈത്താങ്ങായി പുരവള്ളങ്ങളുടെ മഹാറാലി

ആലപ്പുഴ
കായലും കുയിലും കരിമീനും പുഞ്ചപ്പാടങ്ങളും തെങ്ങിൻതോപ്പുകളുമടങ്ങുന്ന   ആലപ്പുഴയിലെ വേമ്പനാട്ടുകായൽ ടൂറിസം സുരക്ഷിതം, സുസജ്ജം.

പ്രളയത്തെ അതിജീവിച്ച കുട്ടനാടൻ പച്ചത്തുരുത്തുകൾ സഞ്ചാരികൾക്ക‌് വീണ്ടും വശ്യമനോഹരകാഴ‌്ചകൾ സമ്മാനിക്കും. ലോകമാകെയുള്ള വിനോദസഞ്ചാരികളോട‌് ആലപ്പുഴയ‌്ക്ക‌് പറയാനുള്ളത‌് പ്രളയം കവർന്നയിടങ്ങളിൽ ഉയർത്തെഴുന്നേറ്റ ടൂറിസ‌്റ്റ‌് സങ്കേതങ്ങളുടെ പുനർജനിയാണ‌്.  പുരവള്ളങ്ങളുടെ മഹാറാലിയൊരുക്കി  ആലപ്പുഴയിലെ ടൂറിസം മേഖല പ്രളയത്തെ അതിജീവിച്ച കഥ സഞ്ചാരികളോടും പറയുന്നു.  200ലേറെ പുരവള്ളങ്ങൾ അണിനിരന്ന റാലിക്ക് യൂണിവേഴ്സൽ റെക്കോർഡ് ഫോറം സർട്ടിഫിക്കറ്റും നൽകി. കൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂണിവേഴ്‌സൽ റോക്കോഡ്‌സ് ഫോറം ഏറ്റവും വലിയ ഹൗസ്‌ബോട്ട് റാലി എന്നതിനാണ്  യുആർഎഫ് ഫോറം സർട്ടിഫിക്കറ്റ് മന്ത്രി കടകംപള്ളി സുരേന്ദ്രനും കലക്ടർക്കും കൈമാറിയത്.

കേരളം കണ്ട മഹാപ്രളയത്തിന് ശേഷം ജില്ലയിലെ ടൂറിസത്തിന് പുത്തൻ ഉണർവ് പകരാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ല ഭരണകേന്ദ്രവും സംയുക്തമായി ആരംഭിക്കുന്ന ബാക്ക് ടു ബാക്ക് വാട്ടേഴ്‌സ് ക്യാമ്പയിന്റെ ഭാഗമായാണ‌് വെള്ളിയാഴ‌്ച പുരവള്ളറാലി സംഘടിപ്പിച്ചത‌്.  എല്ലാവർക്കും സൗജന്യയാത്രയും ഭക്ഷണവും നൽകിയാണ‌് വള്ളങ്ങളിൽ സഞ്ചാരമൊരുക്കിയത‌്.  വിദേശികളുൾപ്പെടെ കായൽയാത്ര ആസ്വദിച്ചു. ഫിനിഷിങ‌് പോയിന്റിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം ഇന്ത്യൻ ക്രിക്കറ്റ‌് താരം കേദാർ ജാദവ‌്  പുരവള്ള റാലി ഫ‌്ളാഗ‌് ഓഫ‌് ചെയ‌്തു. പ്രളയത്തിനുശേഷം പുനർനിർമാണ ദൗത്യം ഏറ്റെടുത്ത കേരളത്തിലെ വിനോദസഞ്ചാരമേഖല 100 ശതമാനവും സഞ്ചാരികൾക്ക‌് പ്രാപ്യമാണെന്ന‌് മന്ത്രി പറഞ്ഞു. 

ശിങ്കാരിമേളവും കഥകളി, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം തുടങ്ങിയ കേരളീയ കലാരൂപങ്ങളും റാലിക്ക‌് മിഴിവേകി. മന്ത്രി കടകംപള്ളിയും കേദാർ ജാദവും പുരവള്ള റാലിയിലും പങ്കെടുത്തു. എല്ലാബോട്ടിലും സഞ്ചാരികൾ നിറഞ്ഞിരുന്നു. 

വേമ്പനാട്ടുകായലിലൂടെ സഞ്ചരിച്ച റാലി കൈനകരി, പള്ളാത്തുരുത്തി ചുറ്റി ഫിനിഷിങ‌്പോയിന്റിൽ സമാപിച്ചു. ശിക്കാരവള്ളങ്ങളും മോട്ടോർബോട്ടുകളും സ‌്പീഡ‌്ബോട്ടുകളും റാലിയിൽ അണിനിരന്നു. കലക്ടർ എസ‌് സുഹാസ‌്, സബ‌്കലക്ടർ വി ആർ കൃഷ‌്ണതേജ,  ഡിടിപിസി സെക്രട്ടറി എം മാലിൻ, പുരവള്ള സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവർ റാലിക്ക‌് നേതൃത്വം നൽകി. 

  പുരവള്ള റാലിക്ക‌് മുന്നോടിയായി  ബിച്ചിൽ നിന്നും  ഫിനിഷിങ് പോയിന്റിലേക്ക് സൈക്കിൾ, ബൈക്ക് റാലി നടന്നു. ‘അതിജീവനത്തിന്റെ നാളുകൾ’  എന്ന പേരിൽ പ്രളയ ദുരിതത്തിന്റെയും രക്ഷാപ്രവർത്തനങ്ങളുടെയും ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2SHzeNl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages