ഉസ‌്താദ‌് ഇമ്രത‌് ഖാൻ നിര്യാതനായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

ഉസ‌്താദ‌് ഇമ്രത‌് ഖാൻ നിര്യാതനായി


ന്യൂഡൽഹി > സിത്താറിനും സുർബഹാറിനുമായി ജീവിതം സമർപ്പിച്ച ശാസ‌്ത്രീയ സംഗീതജ്ഞൻ ഉസ‌്താദ‌് ഇമ്രത‌് ഖാൻ അമേരിക്കയിൽ നിര്യാതനായി. 83 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച‌് സെന്റ‌് ലൂയിസിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1935 നവംബർ 17ന‌് കൊൽക്കത്തയിലായിരുന്നു ജനനം. അദ്ദേഹത്തിന്റേത‌് ആഗ്രയിൽ വേരുകളുള്ള സംഗീത കുടുംബമായിരുന്നു. മുഗൾ ഭരണാധികാരികളുടെ സദസ്സിലെ സംഗീതജ്ഞരായിരുന്നു അദ്ദേഹത്തിന്റെ മുൻ തലമുറ.

സുർബഹാർ വികസിപ്പിച്ചത‌് ഇദ്ദേഹത്തിന്റെ കുടുംബമാണ‌്. അദ്ദേഹത്തിന്റെ അച്ഛൻ ഇനായത‌് ഖാനും മുത്തച്ഛൻ ഇംദാദ‌് ഖാനും പ്രശസ്ത സിത്താർ–-സുർബഹാർ വാദകരായിരുന്നു. ചെറുപ്പത്തിൽത്തന്നെ അച്ഛൻ മരിച്ചു. അമ്മ ബഷിറൻ ബീഗവും അവരുടെ പിതാവ‌ും ഗായകനുമായ ബന്തേ ഹസ്സൻ ഖാനുമാണ‌് ഇമ്രത‌് ഖാനെ വളർത്തിയത‌്. 

ശിഷ്യന്മാരിൽ പലർക്കും പത്മശ്രീ ലഭിച്ചപ്പോഴും അദ്ദേഹത്തിന‌് ലഭിച്ചില്ല. ഒടുവിൽ കഴിഞ്ഞവർഷം ലഭിച്ച പു്രസ‌്കാരം അദ്ദേഹം നിരസിച്ചു. പത്മശ്രീ
ആത്മസമുന്നതിയുടെ വിഷയമല്ലെന്നും അത‌് ഒരു ഔചിത്യത്തിന്റെ വിഷയമാണെന്നും അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞു. ഉസ‌്താദ‌് ബിസ‌്മില്ലാഖാൻ, തിരക‌്വ ഖാൻ, പണ്ഡിറ്റ‌് വി ജി ജോഗ‌് എന്നിവരോടൊപ്പം വേദികൾ പങ്കിട്ടിട്ടുണ്ട‌്. ഉസ‌്താദ‌് വിലയത‌് ഖാൻ സഹോദരനാണ‌്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2TBYOUw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages