എസ‌്എഫ‌്ഐയുടെ ചുവരെഴുത്ത‌് മായ‌്ച്ച‌് വീണ്ടും പ്രകോപനവുമായി ക്യാമ്പസ‌് ഫ്രണ്ട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

എസ‌്എഫ‌്ഐയുടെ ചുവരെഴുത്ത‌് മായ‌്ച്ച‌് വീണ്ടും പ്രകോപനവുമായി ക്യാമ്പസ‌് ഫ്രണ്ട‌്


കൊച്ചി > മഹാരാജാസ‌് കോളേജിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിന്റെ ജീവനെടുത്ത ക്യാമ്പസ‌് ഫ്രണ്ട‌്–-പോപ്പുലർ ഫ്രണ്ട‌് തീവ്രവാദികൾ വീണ്ടും പ്രകോപനവുമായി രംഗത്ത‌്. ആലുവ യുസി കോളേജ‌്, എടത്തല അൽ അമീൻ കോളേജ‌്, കളമശേരി പോളിടെക‌്നിക്‌ എന്നിവിടങ്ങളിലാണ‌് ആസൂത്രിതമായി പ്രകോപനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എസ‌്എഫ‌്ഐയുടെ ചുവരെഴുത്ത‌് മായ‌്ച്ച‌് അതിനുമുകളിൽ എഴുതിയത‌്.
അഭിമന്യുവിനെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ‌്ത അതേതന്ത്രമാണ‌് ഈ ക്യാമ്പസുകളിലും ഉണ്ടായത‌്.

ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രിയിലായിരുന്നു മൂന്നിടത്തും എസ‌്എഫ‌്ഐയുടെ ചുവരെഴുത്തിന്മേൽ സമാനമായി ചുവരെഴുതിയത‌്. സംഭവത്തിൽ എസ‌്എഫ‌്ഐ ആലുവ പൊലീസ‌് സ‌്റ്റേഷനിൽ പരാതി നൽകി.  രണ്ടുദിവസങ്ങളിലായി മൂന്നു ക്യാമ്പസുകളിൽ മഹാരാജാസിലേതിനുസമാനമായി ചുവരെഴുതിയതിനുപിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നാണ‌് നിഗമനം.
പോപ്പുലർ ഫ്രണ്ടിന‌് സ്വാധീനമുള്ളതല്ല ഇപ്പോൾ ചുവരെഴുതിയ മൂന്നു ക്യാമ്പസുകളും. വിരലിലെണ്ണാവുന്ന പ്രവർത്തകർമാത്രമാണ‌് ഇവിടങ്ങളിൽ ക്യാമ്പസ‌് ഫ്രണ്ടിനുള്ളത‌്.

യൂണിയൻ തെരഞ്ഞെടുപ്പിൽ മൂന്നു ക്യാമ്പസുകളിലും എസ‌്എഫ‌്ഐ ഉജ്വലവിജയം നേടിയിരുന്നു. ക്യാമ്പസ‌് ഫ്രണ്ടിന്റെ ഏതാനും പ്രവർത്തകർ പുറത്തെ പോപ്പുലർ ഫ്രണ്ടിന്റെ സഹായത്തോടെയാണ‌് അതിക്രമം കാട്ടിയതെന്നാണ‌് സൂചന.കഴിഞ്ഞ ജൂലൈ ഒന്നിന‌് അർധരാത്രിയാണ‌് മഹാരാജാസിൽ അഭിമന്യുവിനെ ക്യാമ്പസ‌് ഫ്രണ്ട‌്, പോപ്പുലർ ഫ്രണ്ട‌് ക്രിമിനലുകൾ കുത്തിക്കൊന്നത‌്. എസ‌്എഫ‌്ഐ എഴുതിയ ചുവരെഴുത്തിന്മേൽ എഴുതുകയും ഇത‌് ചോദ്യംചെയ‌്ത എസ‌്എഫ‌്ഐ പ്രവർത്തകരെ പുറത്തുനിന്ന‌് സംഘടിച്ചെത്തി ആക്രമിക്കുകയുമായിരുന്നു. കൊലപാതകത്തിനായി സംഘർഷം ലക്ഷ്യമിട്ടാണ‌് ചുവരെഴുതിയതെന്ന‌് അന്വേഷണത്തിൽ വ്യക്തമായിരുന്നു. സമാനസ്വഭാവമാണ‌് ഇപ്പോഴത്തെ ചുവരെഴുത്തിനുപിന്നിലെന്നാണ‌് പൊലീസ‌് അനുമാനം.

അഭിമന്യുവിന്റെ കൊലപാതകത്തിനുശേഷം സംസ്ഥാനത്തൊട്ടാകെ ക്യാമ്പസ‌് ഫ്രണ്ട‌്, പോപ്പുലർ ഫ്രണ്ട‌് പ്രവർത്തകർക്കെതിരെ വികാരം ശക്തമായിരുന്നു. മഹാരാജാസിലടക്കം മുൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച ക്യാമ്പസ‌് ഫ്രണ്ടിന‌് ഇത്തവണ സ്ഥാനാർഥികളാകാൻപോലും ആരും ഉണ്ടായില്ല. വിദ്യാർഥികളുടെ വികാരം തീർത്തും തങ്ങൾക്കെതിരാണെന്ന ബോധ്യത്തെതുടർന്നായിരുന്നു ഇത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2PNAqRE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages