പൊൻകുന്നത്ത‌് ആദിവാസി യുവതിയെ ആർഎസ്‌എസുകാർ അക്രമിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

പൊൻകുന്നത്ത‌് ആദിവാസി യുവതിയെ ആർഎസ്‌എസുകാർ അക്രമിച്ചു


കോട്ടയം
മകനും സഹോദരന്മാരും അടങ്ങുന്ന തീർഥാടക സംഘത്തിനൊപ്പം എത്തിയ ആദിവാസി യുവതിക്ക‌് നേരേ ആർഎസ‌്എസ‌് അതിക്രമം. പൊൻകുന്നത്ത‌് ബസ‌് തടഞ്ഞുനിർത്തി ഇവരെ പുറത്തേക്ക‌് വലിച്ചിറക്കാൻ ശ്രമിച്ചു. കോട്ടയം റെയിൽവേ സ‌്റ്റേഷനിൽനിന്ന‌് പൊലീസ‌് അനുമതിയോടെ യുവതിക്ക‌് എരുമേലിയിൽ താമസസൗകര്യമൊരുക്കാൻ പുറപ്പെട്ട സംഘമാണ‌്  ആക്രമിക്കപ്പെട്ടത‌്.

ഭയന്ന യുവതിയെ പൊലീസെത്തി  എരുമേലിയിലെത്തിച്ച‌് സ്വകാര്യ ലോഡ‌്ജിൽ പാർപ്പിക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ വിജയവാഡ നെല്ലൂരിലെ സേനയ്യയുടെ ഭാര്യ ഷൈലജ(30) ആണ‌് ആക്രമത്തിനിരയായത‌്. മകൻ ശിവ, സഹോദരന്മാരായ സേവ, കിരൺ എന്നിവർക്കൊപ്പമാണ‌് യുവതി എത്തിയത‌്‌. ബസ‌്സ‌്റ്റാൻഡിലേക്ക‌് സംഘടിച്ചെത്തിയ സംഘപരിവാർ പ്രവർത്തകർ ബസിൽനിന്ന‌് ബലംപ്രയോഗിച്ച‌്  പിടിച്ചിറക്കാൻ ശ്രമിക്കുകയായിരുന്നു.

ബുധനാഴ‌്ച പകൽ പന്ത്രണ്ടോടെയാണ‌് യുവതി ഉൾപ്പെടെയുള്ള നാലംഗസംഘം കോട്ടയം റെയിൽവേ സ‌്റ്റേഷനിൽ എത്തിയത‌്. പമ്പ ബസിൽ കയറിയ ഇവരിൽനിന്ന‌്  പൊലീസ‌് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചിരുന്നു. മകനും സഹോദരന്മാരും മലചവിട്ടി മടങ്ങിയെത്തുന്നതുവരെ ഷൈലജയെ പമ്പയിൽ താമസിപ്പിക്കുമെന്ന‌് ഇവർ പറഞ്ഞു.

സ്ഥലത്തെത്തിയ കോട്ടയം വെസ‌്റ്റ‌് സിഐയുടെ നിർദേശാനുസരണം സംഘർഷാവസ്ഥകണക്കിലെടുത്ത‌്  യുവതി എരുമേലിയിൽ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന തീർഥാടകരെ ശബരിമല ദർശനത്തിനായി വിട്ടു. ഇവർ തിരിച്ചെത്തിയശേഷം യുവതി മടങ്ങും.



from Kerala || Deshabhimani ​Online ​News https://ift.tt/2zgZpm0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages