സുഗമ ദർശനം ; പുറത്ത് കേൾക്കുന്നതൊന്നും ശരിയല്ലെന്ന് ഭക്തർ , പ്രതിഷേധക്കാർ ഒറ്റപ്പെടുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

സുഗമ ദർശനം ; പുറത്ത് കേൾക്കുന്നതൊന്നും ശരിയല്ലെന്ന് ഭക്തർ , പ്രതിഷേധക്കാർ ഒറ്റപ്പെടുന്നു

ശബരിമല
പ്രതിഷേധക്കാരെയും വ്യാജവാർത്താ പ്രചാരകരെയും തള്ളി കരിമലയും കാനനപാതയും താണ്ടിയെത്തുന്ന വിശ്വാസികൾ ശബരിമല
ദർശനം കഴിഞ്ഞ‌് മടങ്ങുന്നത‌് സംതൃപ്തിയോടെ. ഇത്രയും സുഗമമായ ദർശനസൗകര്യം മുമ്പൊരിക്കലുമുണ്ടായില്ലെന്ന് സാക്ഷ്യപ്പെടുത്തിയാണ് എല്ലാവരും മലയിറങ്ങുന്നത്.  പ്രളയത്തിൽ തകർന്ന പമ്പാതീരത്തുൾപ്പെടെ ചുരുങ്ങിയ സമയംകൊണ്ട് സർക്കാരും ദേവസ്വംബോർഡും ഒരുക്കിയത് മികച്ച സൗകര്യങ്ങളാണെന്നും അയ്യപ്പഭക്തർ പറയുന്നു.  സുപ്രീംകോടതി വിധി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കലാപം സൃഷ്ടിക്കുന്നവരെ തടയാനാണ് പൊലീസ് നിയന്ത്രണങ്ങളെന്ന‌്  മനസ്സിലാക്കിയാണ് ഇവരുടെ പ്രതികരണങ്ങൾ. വിശ്വാസികൾക്ക‌് പൊലീസ് സഹായിയും സുഹൃത്തുമൊക്കെയാകുന്ന കാഴ്ചയാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ. കുറഞ്ഞത് മൂന്നുതവണവരെ ദർശനത്തിന് അവസരം ലഭിക്കുന്നതും ഭക്തർക്ക് സന്തോഷമേകുന്നു. 

ശക‌്തമായ ഇടപെടലിലൂടെ സംഘർഷ സാധ്യത കുറയ്ക്കുന്നതിൽ പൊലീസ് വിജയിച്ചു. ഇതോടെ സന്നിധാനത്തുൾപ്പെടെ ക്രമീകരണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട‌്.
വലിയ നടപ്പന്തൽ, മാളികപ്പുറം അന്നദാന മണ്ഡപത്തിനുസമീപം, പാണ്ടിത്താവളം, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളിലും വ്യൂ കോംപ്ലക്സ് തുടങ്ങിയ സ്ഥലങ്ങളിൽ വിരിവയ്ക്കാം.  സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഉൾപ്പെടെ പതിനയ്യായിരത്തിലേറെപേർക്ക് ഒരേ സമയം അന്നദാനത്തിനും അവസരമുണ്ട്. 2225  കക്കൂസുകളും കാനനപാതകളിലും സന്നിധാനത്തുമുൾപ്പെടെ മൂത്രപ്പുരകളും ധാരാളം ഒരുക്കിയിട്ടുണ്ട്. നെയ്യഭിഷേകം നടത്താനുള്ള സൗകര്യം, അപ്പം, അരവണ കൗണ്ടറുകൾ എന്നിവയും വിപുലീകരിച്ചു.

തങ്ങളുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കാൻ ഇതൊന്നും പുറംലോകത്തുള്ള ഭക്തർ അറിയരുതെന്നാണ് സംഘപരിവാർ ആഗ്രഹിക്കുന്നത്. ശബരിമലയുടെ പേരിൽ വർഗീയത ആളിക്കത്തിക്കാൻ ബിജെപി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ശബരിമലയിലെത്തുകയാണ്. ‘ഹിന്ദുക്കൾ വാവര് നടയിൽ പോകരുത് ' എന്ന് വിലക്കിയെന്ന നുണയുമായാണ് കേന്ദ്രമന്ത്രി  പൊൻരാധാകൃഷ്ണൻ എത്തിയത്. എന്നാൽ ഇത്തരമൊരു അഭിപ്രായം തങ്ങൾക്കില്ലെന്ന് വാവരുസ്വാമി നടയിലെ പുരോഹിതർ പറയുന്നു. ഇവിടെ എല്ലാരും വരുന്നതായും ആരെയും വിലക്കിയതായി അറിയില്ലെന്നും ഇവർ പറഞ്ഞു. സന്നിധാനത്ത് സംഘർഷമുണ്ടാക്കിയതിന് പിടിയിലായ 68 പേരും ആർഎസ്എസുകാരും ക്രിമിനലുകളുമാണെന്ന് തിരിച്ചറിഞ്ഞതോടെ സമരത്തിന്റെ രാഷ്ട്രീയലക്ഷ്യം അയൽ സംസ്ഥാന ഭക്തർക്കുൾപ്പെടെ മനസ്സിലായിട്ടുണ്ട്.

നിയന്ത്രണം നീക്കി

പമ്പയിൽ നിന്ന‌് സാന്നിധാനത്തേക്ക‌് അയ്യപ്പഭക്തർക്ക‌് രാത്രി ഒമ്പതിന‌്  ശേഷം ഏർപ്പെടുത്തിയിരുന്ന യാത്ര നിയന്ത്രണം നീക്കി. ഇനി എല്ലാസമയത്തും പമ്പയിൽ നിന്നും സാന്നിധാനത്തേക്ക‌് ഭക്തർക്ക‌് യാത്ര ചെയ്യാം.  നിലയ‌്ക്കലിൽ നിന്നും പമ്പയിലേക്ക‌് കെഎസ‌്ആർടിസി സർവീസുകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങളും നീക്കി.


പ്രാർഥനയ്‌ക്കെന്തിന‌് പ്രത്യേക പരിശീലനം : ബിജെപി സർക്കുലറിനെതിരെ ഹൈക്കോടതി
കൊച്ചി
ശബരിമലയിലേക്ക‌് പരിശീലനം സിദ്ധിച്ച പ്രവർത്തകർ പോകണമെന്ന  രാഷ‌്ട്രീയ പാർടിയുടെ സർക്കുലർ എന്തടിസ്ഥാനത്തിലുള്ളതാണെന്ന‌് ഹൈക്കോടതി. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ‌് പുറപ്പെടുവിച്ച സർക്കുലർ പരാമർശിക്കുകയായിരുന്നു കോടതി. സന്നിധാനത്തെത്താൻ എന്തിനാണ‌് പ്രത്യേക പരിശീലനം. കൈസഞ്ചിയിൽ ആവശ്യമായ സാധനങ്ങൾ കരുതണമെന്ന നിർദേശംകൊണ്ട‌് ഉദ്ദേശിക്കുന്നതെന്തെന്നും ചോദിച്ചു. പ്രത്യേക പരിശീലനത്തിന‌് ക്ലാസിൽ ഹാജരാകണമെന്ന നിർദേശം എന്തിന‌്. സഞ്ചിയിൽ തീർഥാടകർ കരുതേണ്ടത‌് തേങ്ങയും മറ്റുമാണ‌്. അയ്യപ്പഭക്തന‌് ഇരുമുടിക്കെട്ടല്ലാതെ മറ്റെന്തു സാധനങ്ങളാണ‌് ആവശ്യം. പ്രശ‌്നക്കാർക്കെതിരെ നിയമാനുസൃതം നടപടികൾ സ്വീകരിക്കുന്നതിൽ പ്രശ‌്നമില്ല. കൂട്ടായി നടത്തുന്ന നാമജപത്തിനും ഒരു പ്രതിഷേധസ്വരമുണ്ടെന്നും കോടതി വിലയിരുത്തി. മറ്റൊരു സർക്കുലർ എ ജി തന്നെ ഹാജരാക്കിയെന്നും ഇത്തരം സർക്കുലറുകൾ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.



from Kerala || Deshabhimani ​Online ​News https://ift.tt/2OVRsHS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages