മട്ടാഞ്ചേരി
കൊച്ചി നഗരസഭയുടെ കേസ് നടത്തിയ വക്കീലിന് ഫീസ് നൽകാത്തതിനെത്തുടർന്ന് നഗരസഭയുടെ വസ്തു ലേലംചെയ്ത് പണം ഈടാക്കാൻ കോടതി ഉത്തരവ്. നഗരസഭാ അഭിഭാഷകനായിരുന്ന അഡ്വ. കെ എ സലീമിനാണ് മട്ടാഞ്ചേരി പറവാനമുക്കിലുള്ള നഗരസഭയുടെ സ്ഥലത്തുനിന്ന് ഒരു സെന്റ് സ്ഥലം ലേലംചെയ്ത് പണം നല്‍കാന്‍ കൊച്ചി മുൻസിഫ് കോടതി ഉത്തരവിട്ടത്.
2011 –-12 കാലഘട്ടത്തിൽ നഗരസഭാ സ്റ്റാൻഡിങ‌് കൗൺസൽ ആയിരുന്ന അഡ്വ. കെ എ സലീം നടത്തിയ കേസുകളുടെ ബിൽത്തുകയായ 1,88,362 രൂപയും പലിശ, കോടതിച്ചെലവ് സഹിതം 2,60,431 രൂപ ഈടാക്കുന്നതിനാണ് ലേലം നടത്തുന്നത്. നിരന്തരം നടത്തിയ കേസിന്റെ ഫീസ് ആവശ്യപ്പെട്ടിട്ടും നഗരസഭ നൽകാത്തതിനാൽ 2013ലാണ‌് കേസ‌് നൽകിയത്. 2016ൽ അനുകൂലവിധി കോടതിയിൽനിന്ന് കിട്ടിയെങ്കിലും പണം നൽകാത്തതിനാൽ 2017-ൽ വിധി നടപ്പാക്കുന്നതിന് ഹർജി ഫയൽചെയ്തു. ഇതിനെത്തുടര്‍ന്നാണ് നഗരസഭയുടെ സ്ഥലം പരസ്യമായി ലേലത്തിനു വച്ചിരിക്കുന്നത്.
from Kerala || Deshabhimani Online News https://ift.tt/2znwJIa
via IFTTT
No comments:
Post a Comment