പ്രളയം അതിജീവിച്ച കേരളത്തിന്‌ പ്രത്യേക സ്‌കോളർഷിപ്പുമായി ഗ്ലാസ്ഗോ യൂണിവേഴ്‌സിറ്റി; നാല്‌ വിദ്യാർഥികൾക്ക്‌ പിജി പഠനാവസരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

പ്രളയം അതിജീവിച്ച കേരളത്തിന്‌ പ്രത്യേക സ്‌കോളർഷിപ്പുമായി ഗ്ലാസ്ഗോ യൂണിവേഴ്‌സിറ്റി; നാല്‌ വിദ്യാർഥികൾക്ക്‌ പിജി പഠനാവസരം

കൊച്ചി > പ്രളയക്കെടുതിയിൽ നിന്ന്‌ കരകയറുന്ന കേരളത്തിലെ വിദ്യാർഥികൾക്ക്‌ പ്രത്യേക സ്‌കോളർഷിപ്പ്‌ അവസരവുമായി സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ 2019-–20 വര്‍ഷത്തില്‍ ഒരു വര്‍ഷ ബിരുദാനന്തര ബിരുദ പഠനത്തിന്‌ ആഗ്രഹിക്കുന്ന നാല്‌ വിദ്യാർഥികള്‍ക്കാണ് സ്‌കോളർഷിപ്പ്‌.

എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, സയന്‍സ്, ഹ്യൂമാനിറ്റീസ് തുടങ്ങി വിവിധ വിഷയങ്ങളിലേക്ക്‌ ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 4 തവണയായി 10,000 ബ്രിട്ടീഷ് പൗണ്ട് വീതം (9,22,500 രൂപ) സ്‌കോളർഷിപ്പ്‌ ലഭിക്കും.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും ലഭ്യമായ കോഴ്‌സുകളും മറ്റ്‌ വിവരങ്ങളും അറിയുന്നതിനുമായി ഈ വെബ്‌ അഡ്രസ്‌ സന്ദർശിക്കുക:
https://www.gla.ac.uk/scholarships/glasgowkeralascholarship/#/eligiblecoutnries,eligibleprogrammes

യോഗ്യത:

1. ബിരുദതലത്തില്‍ 60 ശതമാനത്തിന്‌ മുകളിൽ മാർക്ക്‌ (യുകെയിൽ അംഗീകാരമുള്ള ബിരുദം)

2. ഗ്ലാസ്‌ഗോ സര്‍വകലാശാലയുടെ കീഴിലുള്ള 4 കോളജുകളില്‍ ഏതിലെങ്കിലും പ്രവേശനം തേടിയിരിക്കണം.

3. കേരളത്തില്‍ നിന്നുള്ളവരായിരിക്കണം.
 



from Kerala || Deshabhimani ​Online ​News https://ift.tt/2DHftAz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages