കൊച്ചി > ശബരിമലയില്‍ സ്‌ത്രീപ്രവേശനത്തിന് സുപ്രീംകോടതി അനുമതി നല്‍കിയപ്പോള്‍ സംഘപരിവാര്‍ അവരെ തടയുകയും ഭരണഘടന കത്തിക്കുകയുമാണെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. സ്ത്രീപ്രവേശനം തടയുന്നത് അയ്യുപ്പനല്ല. ആര്‍എഎസ്എസ് ബിജെപി ഗുണ്ടകളാണ്. സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം മലിനമാകും എന്നു പറയുന്നു. അത്രമാത്രം മാലിന്യമാണെങ്കില്‍ സ്ത്രീകള്‍ പ്രസവിക്കുന്നില്ല എന്ന് തീരുമാനിച്ചാല്‍ എന്ത് സംഭവിക്കും? - രാധിക വെമുല ചോദിച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന 'വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ' പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജാതി അഭിമാനം സംരക്ഷിക്കാന്‍ സവര്‍ണര്‍ നടപ്പിലാക്കുന്ന ജാതി കൊലപാതകം വിപണിവല്‍ക്കരിക്കപ്പെട്ടു രോഹിത് എന്നെ ഏല്‍പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വങ്ങളാണ്. വിദ്വേഷത്തിന്റെ ഇരകള്‍ ദളിതരും മുസ്ലീങ്ങളും കൃസ്ത്യാനികളും ഒക്കെയാണ്. ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി ഇവരൊന്നും ദളിതര്‍ അല്ല. പ്രൊഫസര്‍ നാഗേശ്വര റാവുവും വരവര റാവുവും ദളിതരല്ല. പക്ഷെ അവരും അപകടത്തിലാണ്. സംഘപരിവാര്‍ ഈ രാജ്യത്തെ ഉടന്‍ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും.- രാധിക വെമുല പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2TEH8I4
via IFTTT
No comments:
Post a Comment