സന്നിധാനത്ത്‌ ഭക്‌തയെ ആക്രമിച്ച കേസിലും കെ സുരേന്ദ്രൻ പ്രതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

സന്നിധാനത്ത്‌ ഭക്‌തയെ ആക്രമിച്ച കേസിലും കെ സുരേന്ദ്രൻ പ്രതി

പത്തനംതിട്ട> ചിത്തിര ആട്ടവിശേഷത്തിന്റെ സമയത്ത്‌ പേരക്കുട്ടിയുടെ ചോറൂണിന്‌ എത്തിയ തൃശൂര്‍ സ്വദേശി ലളിതയെ സന്നിധാനത്ത് വെച്ച് ആക്രമിച്ച കേസിലും ബിജെപി നേതാവ്‌ കെ സുരേന്ദ്രനെതിരെ  കേസ്‌.നിലവിൽ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ   ജയിലിലുള്ള സുരേന്ദ്രനെ അവിടെയെത്തി  അറസ്‌റ്റ് ചെയ്തേക്കും.

സന്നിധാനം പോലീസ്‌ ക്രൈം നമ്പര്‍ 16/18 ആയി ചാര്‍ജ്‌ ചെയ്‌തിരിക്കുന്ന കേസില്‍ ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, സ്‌ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ്‌ ചുമത്തിയിരിക്കുന്നത്‌.

കഴിഞ്ഞ ദിവസം സന്നിധാനത്ത്‌ നിരോധനാജ്ഞ ലംഘിച്ച കേസിൽ അറസ്‌റ്റിലായ സുരേന്ദ്രന്‌ ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ പൊലീസിനെ ഭീഷണിപെടുത്തിയ കേസിൽ വാറണ്ടുള്ളതിനാൽ പുറത്തിറങ്ങാനായില്ല. ശബരിമലയും നിലയ്‌ക്കലും അടങ്ങുന്ന റാന്നി താലൂക്കിൽ 2 മാസത്തേക്ക്‌ പ്രവേശിക്കരുതെന്ന ഉപാധിയിലാണ്‌ ജാമ്യ മനുവദിച്ചിട്ടുള്ളതും .
 



from Kerala || Deshabhimani ​Online ​News https://ift.tt/2qWIVuM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages