തിരുവനന്തപുരം>വൈക്കത്തഷ്ടമി ഉത്സവത്തിന്റെ സ്പെഷ്യൽ ഡ്യൂട്ടിയിൽ നിന്നും പട്ടികജാതി വിഭാഗത്തിൽപ്പെട്ട മേൽശാന്തി ജീവനെ ഒഴിവാക്കിയെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടത്തിനെ തുടർന്ന് ജീവനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
വൈക്കം മഹാദേവ ക്ഷേത്രത്തിൽ നവംബർ 18ന് പ്രസിദ്ധീകരിച്ച വൈക്കത്തഷ്ട്ടമി സ്പെഷ്യൽ ഡ്യൂട്ടി ലിസ്റ്റിൽ പട്ടികജാതി വിഭാഗത്തിൽ പെട്ട, തേവർധാനം ക്ഷേത്രത്തിലെ മേൽശാന്തിയായ ജീവനെ പ്രസാദവിതരണ സെക്ഷനിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഉത്സവത്തിന് കൊടിയേറിയതിന് ശേഷം പുറത്തിറക്കിയ പുതിയ ലിസ്റ്റിൽ ജീവനെ ഒഴുവാക്കിയിരുന്നു.
എൽഡിഎഫ് സർക്കാരിന്റെ ചരിത്ര പ്രധാന ഉത്തരവിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മേൽശാന്തിയായി നിയമനം ലഭിച്ച 6 പട്ടികജാതികാരിൽ ഒരാളാണ് ജീവൻ എന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
from Kerala || Deshabhimani Online News https://ift.tt/2OXcPc2
via IFTTT
No comments:
Post a Comment