മന്ത്രിക്കെതിരെ ഫേസ് ബുക്കില്‍ അസഭ്യം:മേൽശാന്തിയെ സസ‌്പെൻഡ‌് ചെയ‌്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

മന്ത്രിക്കെതിരെ ഫേസ് ബുക്കില്‍ അസഭ്യം:മേൽശാന്തിയെ സസ‌്പെൻഡ‌് ചെയ‌്തു

കാഞ്ഞങ്ങാട‌്> ദേവസ്വം മന്ത്രിക്കെതിരെ നവമാധ്യമങ്ങളിൽ അപകീർത്തികരമായ പ്രചരണം നടത്തിയ ക്ഷേത്ര മേൽശാന്തിയെ സസ‌്പെൻഡ‌് ചെയ‌്തു. അജാനുർ മഡിയൻ ശ്രീക്ഷേത്രപാലക ക്ഷേത്രം മേൽശാന്തി തെക്കില്ലത്ത‌് മാധവൻനമ്പൂതിരി(59)യെയാണ‌് ദേവസ്വം കമ്മീഷണർ അന്വേഷണ വിധേയമായി സസ‌്പെന്റ‌് ചെയ‌്തത‌്.

ശബരിമലയിൽ ബിജെപി നേതാവ‌് കെ സുരേന്ദ്രനെ   അറസ‌്റ്റ‌് ചെയ‌്തുമായി  ബന്ധപ്പെട്ടാണ‌് മേൽശാന്തി മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അപകീർത്തികരമായ പോസ‌്റ്റിട്ടത‌്. ശബരിമലയുമായി ബന്ധപ്പെട്ട‌്  മന്ത്രി പറഞ്ഞ ഒരോ വാചകങ്ങൾക്കും  തെറി മറുപടികളും പോസ‌്റ്റ‌് ചെയ‌്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും  നവ മാധ്യമത്തിൽ പ്രചരണം നടത്തിയിരുന്നു.    

സംഭവം വിവാദമായതിനെതുടർന്ന‌് മേൽശാന്തി പോസ‌്റ്റ‌് പിൻവലിച്ചെങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തിയാണ‌് തുടർ നടപടികൾ സ്വകീരിച്ചത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2FBspdX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages