അഭ്രപാളിയിൽ തെളിയും അതിജീവനചിത്രങ്ങൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

അഭ്രപാളിയിൽ തെളിയും അതിജീവനചിത്രങ്ങൾ


തിരുവനന്തപുരം
നവകേരള നിർമിതിക്ക‌് ഊർജമാകാൻ കേരള രാജ്യാന്തര ചലച്ചിത്രമേള. നഷ്ടബോധവും വേർപാടും തളർത്തിയ ജീവിതങ്ങൾക്ക്  അതിജീവനത്തിന്റെ  സന്ദേശം പകരുകയെന്നതാണ് മേളയുടെ പ്രമേയം.അതിജീവനത്തിന്റെ ആറ്‌ ചിത്രങ്ങളുൾപ്പെടെ അഭ്രപാളിയിൽ തെളിയുക 160ൽ അധികം സിനിമകൾ.   ‘പ്രത്യാശയും പുനർനിർമിതിയും’ ഉൾപ്പെടെ 11 വിഭാഗങ്ങളാണ‌് മേളയിലുള്ളത‌്. മെൽ ഗിബ്‌സണിന്റെ 'അപ്പോകാലിപ്‌റ്റോ', ജയരാജിന്റെ ‘വെള്ളപ്പൊക്കത്തിൽ', ഫിഷർ സ്റ്റീവൻസിന്റെ ‘ബിഫോർ ദി ഫ്‌ളഡ്', ‘മണ്ടേല: ലോങ‌് വാക്ക് ടു ഫ്രീഡം' തുടങ്ങിയ ആറ് ചിത്രങ്ങളാണ് പ്രത്യാശയും പുനർനിർമിതിയും വിഭാഗത്തിൽ പ്രദർശിപ്പിക്കുക.

ആറു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങൾ മേളയിലുണ്ട്. ലോകസിനിമാ വിഭാഗത്തിൽനിന്ന‌് 92 ചിത്രങ്ങളും.
അറബ് സംവിധായകനായ അഹ്മദ് ഫൗസി സാലെയുടെ ‘പോയ്‌സണസ് റോസസ്', ഉറുദു സംവിധായകനായ പ്രവീൺ മോർച്ചലയുടെ ‘വിഡോ ഓഫ് സൈലൻസ്' എന്നിവയുൾപ്പെടെ 14 മത്സരചിത്രമാണ് മേളയിലുള്ളത്.

ഈ മ യൗ, സുഡാനി ഫ്രം നൈജീരിയ  ചിത്രങ്ങളാണ‌് മത്സരവിഭാഗത്തിലെ മലയാളസാന്നിധ്യം. ലോകസിനിമാ ചരിത്രത്തിലെ വിസ്മയപ്രതിഭ ഇൻ ഗ്രഡ‌്  ബർഗ‌്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്മൈൽസ് ഓഫ് എ സമ്മർ നൈറ്റ്, പെഴ്‌സോണ, സീൻസ് ഫ്രം എ മാര്യേജ് എന്നിവയുൾപ്പെടെ എട്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും.

‘റിമെംബെറിങ് ദി മാസ്റ്റർ' വിഭാഗത്തിൽ ചെക്ക് സംവിധായകനായ മിലോസ് ഫോർമാന്റെ ആറ് ചിത്രങ്ങൾ പ്രദർശിപ്പിക്കും. പ്രമുഖ മലയാള സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ആറ് ചിത്രങ്ങൾ റെട്രോസ്‌പെക്ടറ്റീവ് വിഭാഗത്തിൽ മേളയിൽ പ്രദർശിപ്പിക്കും. മായാനദി, ബിലാത്തിക്കുഴൽ , ഈട, കോട്ടയം, ആവേ മരിയ, പറവ, ഓത്ത് തുടങ്ങിയ 12 ചിത്രങ്ങളാണ് ‘മലയാള സിനിമ ഇന്ന്' വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഡിസംബർ 7 മുതൽ 13 വരെ നഗരങ്ങളിലെ പതിമൂന്ന് തിയറ്ററുകളിലായാണ് ചലച്ചിത്രമേള.



from Kerala || Deshabhimani ​Online ​News https://ift.tt/2KAG1F6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages