എയ‌്ഡഡ് സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് 4 ശതമാനം സംവരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

എയ‌്ഡഡ് സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് 4 ശതമാനം സംവരണം


എയ‌്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക് നാല‌് ശതമാനം ജോലി സംവരണം ഏർപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടു. എയ‌്ഡഡ് സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവിടങ്ങളിലാണ് സംവരണം ഏർപ്പെടുത്തിയത‌്.

2016ലെ ഡിസബിലിറ്റീസ് ആക്ട് (ആർപിഡബ്ല്യുഡി) പ്രകാരം 2017 ഏപ്രിൽ 19 മുതലുള്ള മൊത്തം ഒഴിവുകളുടെ നാലുശതമാനം സംവരണമാണ‌് ഏർപ്പെടുത്തിയത‌്. 1995ലെ ഡിസബലിറ്റീസ‌് ആക്ട് പ്രകാരം 1996 ഫെബ്രുവരി ഏഴുമുതൽ 2017 ഏപ്രിൽ 18 വരെ മുൻകാല പ്രാബല്യത്തോടെ മൂന്ന‌് ശതമാനം സംവരണവും ഉണ്ടായിരിക്കുമെന്ന‌്‌  മന്ത്രി കെ കെ ശൈലജ അറിയിച്ചു.

1995-ലെ ഡിസബിലിറ്റീസ‌് ആക്ട്  പ്രകാരം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് മൂന്ന‌്‌ ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. 2016ലെ ആക്ട് സംവരണം നാല‌് ശതമാനമായി ഉയർത്തി. കാഴ്ചക്കുറവ്, കേൾവിക്കുറവ്, ലോക്കോ മോട്ടോർ ഡിസബിലിറ്റി (സെറിബ്രൽ പാൾസി, കുഷ്ഠം, ഉയരക്കുറവ്, ആസിഡ് ആക്രമണത്തിന്റെ ഇര, മസ്‌ക്യുലർ ഡിസ്‌ട്രോഫി), ഓട്ടിസം/ ബുദ്ധിപരമായ വൈകല്യം/ പ്രത്യേക പഠന വൈകല്യം/മാനസിക രോഗങ്ങൾ/ ഒന്നിലധികം വൈകല്യങ്ങൾ എന്നീ വിഭാഗങ്ങൾക്കാണ് ഓരോ ശതമാനം സംവരണം നൽകുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2BAsz0Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages