സർക്കാർ നിലപാട‌് ധീരം: -ജ‌സ്റ്റിസ‌് കെ ടി തോമസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

സർക്കാർ നിലപാട‌് ധീരം: -ജ‌സ്റ്റിസ‌് കെ ടി തോമസ‌്


ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന്റേത‌് ധീരമായ നിലപാടാണെന്ന‌് സുപ്രീംകോടതി റിട്ട. ജഡ‌്ജി ജസ്റ്റിസ‌് കെ ടി തോമസ‌് പറഞ്ഞു. ഇത‌് അഭിനന്ദനാർഹമാണ‌്. ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾ ആചാരമാണെങ്കിലും അത‌് റദ്ദാക്കപ്പെടേണ്ടതാണ‌്. അതാണ‌് സുപ്രീംകോടതി വിധിവഴി ഉണ്ടായിരിക്കുന്നത‌്. ഭരണഘടനാ ബെഞ്ചിന്റെ വിധി മാനിക്കാനും നടപ്പാക്കാനും രാജ്യത്തെ ഏതൊരു പൗരനും ബാധ്യസ്ഥനാണ്. അതാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.കേരള സർവകലാശാലാ നിയമവകുപ്പ് സംഘടിപ്പിച്ച  സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ട‌് ശബരിമലയിലേക്ക് കാൽനടയായാണ് പൊയ്ക്കൊണ്ടിരുന്നത്. ഇങ്ങനെ പോയിവരാൻ കുറഞ്ഞത് 45 ദിവസമെടുക്കും. സുരക്ഷിതത്വം കണക്കിലെടുത്ത് ശബരിമലയിലേക്ക് പോകുന്നതിൽനിന്ന‌് പുരുഷന്മാർ സ്ത്രീകളെ വിലക്കി. 

ഇപ്പോൾ സ്ഥിതി അതല്ല. ഇതൊന്നും തിരിച്ചറിയാതെ പലരും രാഷ്ട്രീയം കളിക്കുകയാണ്. സുപ്രീംകോടതി വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്നൊക്കെ ചിലർ പറയുന്നത് കേട്ടു. എന്നാൽ, സുപ്രീംകോടതി വിധി മറികടക്കാനുള്ള ഓർഡിനൻസിൽ ഗവർണർക്ക് ഒപ്പിടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സെനറ്റ് ചേംബറിൽ നടന്ന പരിപാടി ഡോ. എൻ കെ ജയകുമാർ ഉദ്ഘാടനം ചെയ്തു.

ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം ആർ ഹരിഹരൻനായർ, പ്രൊഫ. എം സിറാജുദ്ദീൻ, പ്രൊഫ. ടി ജെ ചന്ദ്രചൂഡൻ എന്നിവർ  സംസാരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2KynaKG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages